കൊച്ചി: പോസ്റ്റോഫീസ് ഉപരോധിച്ച കേസിൽ സി.പി.എം നേതാവ് പി ജയരാജനെ ശിക്ഷിച്ച കൂത്തുപറമ്പ് മജിസ്ട്രേട്ട് കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കി. ജയരാജനെതിരെ പൊലീസ് ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കില്ലെന്നും തെളിവില്ലെന്നും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നടപടി.
പി ജയരാജനെ ഏഴു വർഷം തടവിന് ശിക്ഷിച്ച കൂത്തുപറമ്പ് മജിസ്ട്രേട്ടിന്റെ നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്. പെട്രോളിയം വിലവർദ്ധനവിനെതിരെ 91 ഡിസംബറിൽ പോസ്റ്റോഫീസ് ഉപരോധിച്ചതിനാണ് ജയരാജനെ കോടതി ശിക്ഷിച്ചത്.
പിന്നീട് സെഷൻസ് കോടതി ശിക്ഷാവിധി ഒരു വർഷമായി കുറച്ചു. ശിക്ഷാവിധി ചോദ്യം ചെയ്ത് ജയരാജൻ സമർപ്പിച്ച റിവിഷൻ ഹർജി അനുവദിച്ചാണ് ജസ്റ്റിസ് അനിൽ കുമാറിന്റെ വിധി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |