ഇസ്ലാമാബാദ്: പാകിസ്ഥാനിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ നടന്ന അറസ്റ്റിനെതിരെ രൂക്ഷ വിമർശനവുമായി പാകിസ്ഥാനിലെ ഹൈക്കോടതി. പ്രതിഷേധ പരിപാടി നടത്തിയവരെ ദേശവിരുദ്ധ കുറ്റം ചുമത്തിയാണ് പൊലീസ് അറസ്റ്റു ചെയ്തത്. അറസ്റ്റ് ചെയ്യപ്പെട്ടവരുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ഇന്ത്യയെ പരാമർശിച്ചത്. ഇത് ഇന്ത്യയല്ല പാകിസ്ഥാനാണെന്നാണ് ഇസ്ലാമാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് മിനല്ലാ പറഞ്ഞത്.
‘ഒരു ജനാധിപത്യ സർക്കാർ ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കുമെന്ന് ഞങ്ങൾ കരുതുന്നില്ല. എല്ലാവരുടെയും ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിപ്പെടും. ഇത് പാകിസ്ഥാനാണ് ഇന്ത്യയല്ല,’ ചീഫ് ജസ്റ്റിസ് പറഞ്ഞു. ഒപ്പം പ്രതിഷേധിക്കാൻ അനുമതി കിട്ടിയില്ലെങ്കിൽ കോടതിയെ സമീപിക്കാനും ചീഫ് ജസ്റ്റിസ് പറഞ്ഞു. ‘നിങ്ങള്‍ പ്രതിഷേധം നടത്തണമെങ്കില്‍ അനുമതി തേടുക. അനുമതി ലഭിച്ചില്ലെങ്കില്‍ കോടതി ഇവിടെയുണ്ട്,’അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിഷേധത്തിന്റെ കൃത്യമായ വിവരങ്ങളും കോടതി ആരാഞ്ഞു. കോടതിയുടെ രൂക്ഷ വിമർശനത്തെ തുടർന്ന് പ്രതിഷേധക്കാരുടെ മേല്‍ ചുമത്തിയ ചാര്‍ജുകള്‍ പിന്‍വലിച്ചതായി ഇസ്ലാമാബാദ് ഡെപ്യൂട്ടി കമ്മീഷണര്‍ കോടതിയെ അറിയിച്ചു. പാകിസ്ഥാൻ നാഷണല്‍ പ്രസ് ക്ലബിന് മുന്നിൽ നടത്തിയ പ്രതിഷേധത്തെ തുടർന്നാണ് 23 പേരെ പൊലീസ് അറസ്റ്റ് ചെയ്തത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |