അപേക്ഷ തീയതി
ആറാം സെമസ്റ്റർ യു.ജി (സി.ബി.സി.എസ്) പരീക്ഷകൾക്ക് പിഴയില്ലാതെ 19 മുതൽ 24 വരെയും 525 രൂപ പിഴയോടെ 26 വരെയും 1050 രൂപ സൂപ്പർഫൈനോടെ 27 വരെയും കോളേജ് മുഖേന അപേക്ഷിക്കാം. കോളേജുകൾക്ക് പിഴയില്ലാതെ 25 വരെയും 525 രൂപ പിഴയോടെ 26നും 1050 രൂപ പിഴയോടെ 27നും ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താം.
നാലാം സെമസ്റ്റർ യു.ജി (സി.ബി.സി.എസ്) പരീക്ഷകൾക്ക് പിഴയില്ലാതെ 28 മുതൽ മാർച്ച് രണ്ടുവരെയും 525 രൂപ പിഴയോടെ നാലുവരെയും 1050 രൂപ സൂപ്പർഫൈനോടെ അഞ്ചുവരെയും കോളേജ് മുഖേന അപേക്ഷിക്കാം. കോളേജുകൾക്ക് പിഴയില്ലാതെ മൂന്നുവരെയും 525 രൂപ പിഴയോടെ നാലിനും 1050 രൂപ സൂപ്പർഫൈനോടെ മാർച്ച് അഞ്ചിനും ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താം.
ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ് യു.ജി (2013-2016 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷയ്ക്ക് പിഴയില്ലാതെ 19 മുതൽ 25 വരെയും 525 രൂപ പിഴയോടെ 26 വരെയും 1050 രൂപ സൂപ്പർഫൈനോടെ 27 വരെയും ഓൺലൈനായി ഫീസടയ്ക്കാം.
നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ് യു.ജി (2013-2016 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷയ്ക്ക് പിഴയില്ലാതെ 28 മുതൽ മൂന്നുവരെയും 525 രൂപ പിഴയോടെ നാലുവരെയും 1050 രൂപ സൂപ്പർഫൈനോടെ മാർച്ച് അഞ്ചുവരെയും ഓൺലൈനായി ഫീസടയ്ക്കാം.
ക്യാറ്റ് പരീക്ഷ എട്ടുകേന്ദ്രങ്ങളിൽ;
മാർച്ച് 20 വരെ അപേക്ഷിക്കാം
വിവിധ പഠനവകുപ്പുകളിലെ പി.ജി പ്രവേശനത്തിനുള്ള ക്യാറ്റ് പരീക്ഷ രാജ്യത്തെ എട്ട് കേന്ദ്രങ്ങളിലായി നടക്കും. തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, ഡൽഹി, മുംബയ്, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിൽ പരീക്ഷകേന്ദ്രങ്ങളുണ്ട്. വിവിധ പഠനവകുപ്പുകളിലെ എം.എ., എം.എസ്‌സി., എം.ടി.ടി.എം., എൽ എൽ.എം., എം.എഡ്., എം.പി.ഇ.എസ്., എം.ബി.എ. പ്രോഗ്രാമുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. 20 മുതൽ മാർച്ച് 20 വരെ ഓൺലൈനായി അപേക്ഷിക്കാം. അവസാന സെമസ്റ്റർ ബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. നിശ്ചിത തീയതിക്കകം യോഗ്യത നേടണം. വിശദവിവരം www.cat.mgu.ac.in, www.admission.mgu.ac.in ൽ. ഫോൺ: 04812733615 (എം.ബി.എ. ഒഴികെ), 04812732288 (എം.ബി.എ. പ്രവേശനം)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |