ടൈംടേബിൾ
മൂന്നാം സെമസ്റ്റർ എം.ബി.എ (ഫുൾടൈം/യു.ഐ.എം/ട്രാവൽ ആൻഡ് ടൂറിസം/ഈവനിംഗ് - റഗുലർ) പരീക്ഷയുടെ 2018 സ്‌കീം kvIow Internship & Comprehensive Vica Voce യുടെയും 2014 സ്‌കീം Employment and Value Oriented Learning Vantage Continued (EVOLV) യുടെയും ടൈംടേബിൾ വെബ്‌സൈറ്റിൽ.
പരീക്ഷാഫലം
കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് നടത്തിയ രണ്ടാം സെമസ്റ്റർ ബി.എ ഇംഗ്ലീഷ് ആൻഡ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (133) (2018 അഡ്മിഷൻ റഗുലർ, 2017 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി, 2016, 2015 & 2014 അഡ്മിഷൻ സപ്ലിമെന്ററി), ബി.സി.എ, ബി.എസ് സി ഇലക്‌ട്രോണിക്സ് (2018 അഡ്മിഷൻ റഗുലർ, 2017 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി, 2016, 2015, 2014 & 2013 അഡ്മിഷൻ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 27 വരെ ഓൺലൈനായി അപേക്ഷിക്കാം.
മൂന്നാം വർഷ ബി.എ/ബി.എ അഫ്സൽ - ഉൽ - ഉലമ സപ്ലിമെന്ററി പാർട്ട് മൂന്ന് വിഷയങ്ങളുടെ (പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, അറബിക്, അഫ്സൽ - ഉൽ - ഉലമ, ജേർണലിസം, സംസ്‌കൃതം, സെക്രട്ടേറിയൽ പ്രാക്ടീസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈൻ വിദ്യാർത്ഥികൾക്ക് മാർച്ച് 3 വരെയും ഓഫ്‌ലൈൻ വിദ്യാർത്ഥികൾ നിർദ്ദിഷ്ട അപേക്ഷാഫോറത്തിൽ മാർച്ച് 10 വരെയും അപേക്ഷിക്കാം. ഓൺലൈൻ വിദ്യാർത്ഥികളുടെ കരട് മാർക്ക്ലിസ്റ്റ് വെബ്‌സൈറ്റിൽ. തോറ്റ വിദ്യാർത്ഥികൾക്ക് മാർച്ചിലെ പരീക്ഷകൾക്ക് പിഴകൂടാതെ ഫെബ്രുവരി 29 വരെ അപേക്ഷിക്കാം.
ഏഴാം സെമസ്റ്റർ ബി.ടെക് (2008 സ്‌കീം) ഡിഗ്രി സപ്ലിമെന്ററി, പാർട്ട് ടൈം, മേഴ്സിചാൻസ് പരീക്ഷയുടെ എല്ലാ ബ്രാഞ്ചുകളുടേയും പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈനായി മാത്രം 28 വരെ അപേക്ഷിക്കാം. കരട് മാർക്ക് ലിസ്റ്റ് വെബ്‌സൈറ്റിൽ.
രണ്ടാം സെമസ്റ്റർ ബി.എസ് സി കമ്പ്യൂട്ടർ സയൻസ് (2018 അഡ്മിഷൻ റഗുലർ, 2017 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2016, 2015, 2014, 2013 അഡ്മിഷൻ സപ്ലിമെന്ററി) ഡിഗ്രി കോഴ്സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 27 വരെ അപേക്ഷിക്കാം.
ബാച്ലർ ഒഫ് ഫിസിക്കൽ എഡ്യൂക്കേഷൻ (നാല് വർഷ ഇന്റഗ്രേറ്റഡ് കോഴ്സ് - 2011 സ്‌കീം), മൂന്ന്, അഞ്ച് സെമസ്റ്റർ സപ്ലിമെന്ററി, ഒന്നാം സെമസ്റ്റർ ബി.പി.എഡ് (രണ്ട് വർഷ റഗുലർ ആൻഡ് സപ്ലിമെന്ററി), മൂന്നാം സെമസ്റ്റർ ബി.പി.എഡ് (രണ്ട് വർഷം - റഗുലർ), രണ്ടാം സെമസ്റ്റർ എം.സി.എ റഗുലർ ആൻഡ് സപ്ലിമെന്ററി (2015 സ്‌കീം) പരീക്ഷാഫലങ്ങൾ വെബ്‌സൈറ്റിൽ.
രണ്ടാം സെമസ്റ്റർ (സി.ആർ സി.ബി.സി.എസ്.എസ്) ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (2018 അഡ്മിഷൻ റഗുലർ, 2017 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2016, 2015, 2014, 2013 അഡ്മിഷൻ സപ്ലിമെന്ററി 138 2 (b) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 27 വരെ ഓൺലൈനായി അപേക്ഷിക്കാം.
സി.ബി.സി.എസ് ബി.എസ് സി നാലാം സെമസ്റ്റർ (റഗുലർ 2017 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ് 2016 അഡ്മിഷൻ, സപ്ലിമെന്ററി 2015, 2014, 2013 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 29 വരെ അപേക്ഷിക്കാം.
പരീക്ഷാഫീസ്
നാലാം സെമസ്റ്റർ ബി.എ ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (2015 അഡ്മിഷൻ മുതൽ) പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പിഴകൂടാതെ 22 വരെയും 150 രൂപ പിഴയോടെ 26 വരെയും 400 രൂപ പിഴയോടെ 28 വരെയും അപേക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |