അഭിമുഖം
ക്ഷീരവികസന വകുപ്പിൽ കാറ്റഗറി നമ്പർ 588/2017 വിജ്ഞാപന പ്രകാരം സീനിയർ സൂപ്രണ്ട് (പട്ടികവർഗക്കാർക്ക് മാത്രം) തസ്തികയിലേക്ക് 26 ന് രാവിലെ 8.30 നും 10 നും പി.എസ്.സി ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധനയും അഭിമുഖവും നടത്തും. ഉദ്യോഗാർത്ഥികൾ അസൽ രേഖകൾ സഹിതം ഹാജരാകണം.
കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ കാറ്റഗറി നമ്പർ 342/18, 343/18 വിജ്ഞാപന പ്രകാരം പേഴ്സണൽ ഓഫീസർ (എൻ.സി.എ.- ഈഴവ/തിയ്യ/ബില്ലവ, പട്ടികജാതി) തസ്തികയിലേക്ക് 27ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ സി.എസ്. 1 വിഭാഗവുമായി ബന്ധപ്പെടണം (ഫോൺ : 0471 2546442).
വ്യാവസായിക പരിശീലന വകുപ്പിൽ കാറ്റഗറി നമ്പർ 468/16 വിജ്ഞാപന പ്രകാരം ജൂനിയർ ഇൻസ്ട്രക്ടർ (പവർ ഇലക്ട്രോണിക്സ് സിസ്റ്റം) (പട്ടികജാതി/പട്ടികവർഗം) തസ്തികയിലേക്ക് 26, 27 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ എസ്.ആർ. 2 വിഭാഗവുമായി ബന്ധപ്പെടണം.
വ്യാവസായിക പരീശീലന വകുപ്പിൽ കാറ്റഗറി നമ്പർ 594/17 വിജ്ഞാപന പ്രകാരം ജൂനിയർ ഇൻസ്ട്രക്ടർ (മെക്കാനിക് റഫ്രിജറേഷൻ ആൻഡ് എയർകണ്ടിഷനിംഗ്) (പട്ടികജാതി/പട്ടികവർഗം) തസ്തികയിലേക്ക് 27, 28 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ആസ്ഥാന ഓഫീസിലെ എസ്.ആർ. 2 വിഭാഗവുമായി ബന്ധപ്പെടണം.
പ്രമാണപരിശോധന
കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 24/18 വിജ്ഞാപന പ്രകാരം ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) ജേർണലിസം തസ്തികയിലേക്ക് 26 ന് രാവിലെ 10.30 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടത്തും. ഉദ്യോഗാർത്ഥികൾ പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുളള മെമ്മോ ഡൗൺലോഡ് ചെയ്ത് ഹാജരാകണം. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 5 വിഭാഗവുമായി ബന്ധപ്പെടണം (ഫോൺ : 0471 2546418).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |