ബംഗളുരു: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അമിത് ഷായെയും എതിർത്ത് സംസാരിക്കുന്നവർക്ക് ഗൗരി ലങ്കേഷിന്റെ വിധി വരുമെന്ന് ശ്രീരാമസേന വർക്കിംഗ് പ്രസിഡന്റ് സിദ്ധലിംഗ സ്വാമിയുടെ വിവാദ പ്രസ്താവന. സംഭവത്തിൽ റായച്ചൂർ പൊലീസ് സിദ്ധലിംഗ സ്വാമിക്കെതിരെ കേസെടുത്തിട്ടുണ്ട്.. കർണാടകത്തിലെ റായ്ച്ചൂരിലാണ് കരുണേശ്വർ മഠധിപതി കൂടിയായ സ്വാമി വിവാദ പ്രസ്താവന നടത്തിയത്. ശ്രീരാമസേന തലവൻ പ്രമോദ് മുത്തലിക്കിന്റെ സാന്നിദ്ധ്യത്തിലായിരുന്നു പ്രസ്താവന.
ഗൗരിലങ്കേഷിന്റെ കൊലപാതകത്തിന് പിന്നിൽ സംഘപരിവാർ സംഘടനകളാണെന്ന് നേരത്തെതന്ന ആരോപണമുയർന്നിരുന്നു. ഈ ആരോപണങ്ങൾ ശരിവയ്ക്കുന്നതരത്തിലാണ് ശ്രീരാമസേന നേതാവിന്റെ പ്രസ്താവന..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |