ടൈംടേബിൾ
മാർച്ച് 16 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബി.എ ഓണേഴ്സ് ഡിഗ്രി പ്രോഗാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (2015 അഡ്മിഷൻ മുതൽ) പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
പിഎച്ച്.ഡി കോഴ്സ് വർക്ക് പരീക്ഷാഫലം വെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ ബി.എ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (റീസ്ട്രക്ച്ചേർഡ്) (മേഴ്സിചാൻസ് - 2008 അഡ്മിഷൻ വരെ, 2009 അഡ്മിഷൻ - സപ്ലിമെന്ററി) ഡിഗ്രി പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2020 മാർച്ച് 2 വരെ അപേക്ഷിക്കാം.
എം.ഫിൽ ഫിസിക്കൽ എഡ്യൂക്കേഷൻ (2018 - 19 ബാച്ച്) എൽ.എൻ.സി.പി.ഇ, കാര്യവട്ടം വിദ്യാർത്ഥികളുടെ പരീക്ഷാഫലം വെബ്സൈറ്റിൽ.
ഗ്രൂപ്പ് ഡിസ്കഷൻ & ഇന്റർവ്യൂ മാറ്റി
സർവകലാശാലയുടെ വിവിധ മാനേജ്മെന്റ് പഠനകേന്ദ്രങ്ങളിൽ (യു.ഐ.എം) എം.ബി.എ (ഫുൾടൈം) കോഴ്സ് പ്രവേശനത്തിന് 26, 27, 28 തീയതികളിൽ നടത്താനിരുന്ന ഗ്രൂപ്പ് ഡിസ്കഷനും ഇന്റർവ്യൂവും മാറ്റിവെച്ചു.
പരീക്ഷാഫീസ്
ഒന്നും രണ്ടും മൂന്നും വർഷ ബി.എസ് സി കമ്പ്യൂട്ടർ സയൻസ്/ബി.സി.എ 2001 & 2013 സ്കീം മേഴ്സിചാൻസ്, വിദൂരവിദ്യാഭ്യാസം പരീക്ഷകൾക്ക് (ആന്വൽ) പിഴകൂടാതെ 2020 മാർച്ച് 2 വരെയും 150 രൂപ പിഴയോടെ മാർച്ച് 5 വരെയും 400 പിഴയോടെ മാർച്ച് 7 വരെയും അപേക്ഷിക്കാം. പരീക്ഷാഫീസിന് പുറമേ മേഴ്സിചാൻസ് ഫീസായ (3 പേപ്പറുകളോ അതിൽ താഴെയോ - 7500/-, 4 പേപ്പറോ അതിൽ കൂടുതലോ - ഓരോ പേപ്പറിനും 2500/- രൂപ വീതം) സി.വി ക്യാമ്പ് ഫീസായ 200 രൂപയും ആകെ ഫീസിന്റെ 5% തുകയും അധികമായി അടയ്ക്കണം.
ഒന്നും രണ്ടും മൂന്നും വർഷ ബി.എസ് സി കമ്പ്യൂട്ടർ സയൻസ്/ബി.സി.എ (2014 അഡ്മിഷൻ - സപ്ലിമെന്ററി) വിദൂരവിദ്യാഭ്യാസം പരീക്ഷകളുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ മാർച്ച് 2 വരെയും 150 രൂപ പിഴയോടെ 5 വരെയും 400 രൂപ പിഴയോടെ മാർച്ച് 7 വരെയും അപേക്ഷിക്കാം. പരീക്ഷാഫീസിന് പുറമേ സി.വി ക്യാമ്പ് ഫീസായ 200 രൂപയും ആകെ ഫീസിന്റെ 5% തുകയും അധികമായി അടയ്ക്കണം.
ആറാം സെമസ്റ്റർ ബി.എ ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാഗ്വേജ് ആൻഡ് ലിറ്ററേച്ചർ (2015 അഡ്മിഷൻ മുതൽ) പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പിഴകൂടാതെ 26 വരെയും 150 രൂപ പിഴയോടെ 29 വരെയും 400 രൂപ പിഴയോടെ മാർച്ച് 3 വരെയും അപേക്ഷിക്കാം.
പുഃനപരിശോധന
പിഎച്ച്.ഡി കോഴ്സ് വർക്ക് പരീക്ഷയുടെ പുഃനപരിശോധനയ്ക്ക് മാർച്ച് 2 വരെ അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷകൾ ഓരോ പേപ്പറിന് 525 രൂപ ഫീസടച്ച് സി.എസ്.എസ് ഓഫീസിൽ എത്തിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |