1. യുണൈറ്റഡ് ഇന്ത്യ പാട്രിയോട്ടിക് അസോസിയേഷൻ എന്ന സംഘടന സ്ഥാപിച്ചതാര്?
സർ സയ്‌ദ് അഹമ്മദ്‌ഖാൻ
2. 'ബോംബെ സിംഹം" എന്നറിയപ്പെട്ടിരുന്നതാര്?
ഫിറോസ്‌ഷാ മേത്ത
3. 'രാഷ്ട്രഗുരു" എന്നറിയപ്പെട്ടതാര്?
സുരേന്ദ്രനാഥ ബാനർജി
4. സർദാർ വല്ലഭായി പട്ടേൽ പൊലീസ് അക്കാദമി എവിടെയാണ്?
ഹൈദരാബാദ്
5. ലാലാലജ്‌പത്‌റായിയുടെ പ്രധാന പുസ്തകങ്ങൾ?
അൺഹാപ്പി ഇന്ത്യ, ദി മെസേജ് ഒഫ് ദി ഭഗവദ്‌ഗീത
6. ആനിബസന്റ് എഡിറ്ററായിരുന്ന ദിനപത്രം?
ന്യൂ ഇന്ത്യ
7. 1956ൽ അംബേദ്‌കർ സ്വീകരിച്ച മതം?
ബുദ്ധമതം
8. ദാദാഭായ് നവറോജിയുടെ പ്രധാന പുസ്തകം?
പോവർട്ടി ആൻഡ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ
9. രാജാറാം മോഹൻറോയ് ആത്മീയസഭയ്ക്ക് രൂപം കൊടുത്തതതെന്ന്?
1815
10. 'വേദങ്ങളിലേക്ക് മടങ്ങൂ" എന്ന മുദ്രാവാക്യം ഉയർത്തിയതാര്?
സ്വാമി ദയാനന്ദ സരസ്വതി
11. മഹാത്മാഗാന്ധിയുടെ രാഷ്ട്രീയ ഗുരു?
ഗോപാലകൃഷ്ണ ഗോഖലെ
12. ഗോഖലെ സർവന്റ്‌സ് ഒഫ് ഇന്ത്യ സൊസൈറ്റിക്ക് രൂപം കൊടുത്തതെന്ന്?
1905
13. 1860-ൽ സംഘട് സഭയ്ക്ക് രൂപം കൊടുത്തതാര്?
കേശുദ് ചന്ദ്രസെൻ
14. 1928ൽ ബർദോളി സത്യാഗ്രഹത്തിന് നേതൃത്വം കൊടുത്തതാര്?
സർദാർ വല്ലഭായി പട്ടേൽ
15. ബാലഗംഗാധരതിലക് ആരംഭിച്ച പത്രങ്ങൾ?
കേസരി, മറാത്ത
16. 'വന്ദേമാതരം" ഇംഗ്ളീഷിലേക്ക് പരിഭാഷപ്പെടുത്തിയതാര്?
അരബിന്ദോ ഘോഷ്
17. സുഭാഷ്ചന്ദ്രബോസ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ കോൺഗ്രസ് സമ്മേളനം?
ഹരിപുര സമ്മേളനം
18. ബാക്ടീരിയയുടെ ശരാശരി വലിപ്പം?
0.3 മൈക്രോൺ മുതൽ 2 മൈക്രോൺ വരെ
19. തെർമോ അസിഡോഫൈൽ എന്നറിയപ്പെടുന്ന ബാക്ടീരിയകൾ കാണപ്പെടുന്നതെവിടെ?
ചുടുനീരുറവകളിൽ
20. ദണ്ഡിന്റെ ആകൃതിയുള്ള ബാക്ടീരിയകളേവ?
ബാസില്ലസ് ബാക്ടീരിയകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |