SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.21 PM IST

'എനിക്ക് ആരുമില്ലാതായി...' പൊട്ടിക്കരഞ്ഞുകൊണ്ട് ശരണ്യ ഭർത്താവിനോട്, ഭാര്യയുടെ കാമുകനെ കണ്ടപ്പോൾ പ്രണവ് പറഞ്ഞത് ഒരേയൊരു കാര്യം

Increase Font Size Decrease Font Size Print Page
saranya

കണ്ണൂർ: ഒന്നരവയസുകാരനെ കൊലപ്പെടുത്തിയ കേസിൽ കാമുകനെതിരെ അറസ്റ്റിലായ ശരണ്യയുടെ നിർണായക വെളിപ്പെടുത്തൽ. കാമുകൻ നിധിന്റെ പ്രേരണയിലാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് യുവതി പൊലീസിനോട് പറഞ്ഞു.തന്റെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണവും സ്വർണവും ആവശ്യപ്പെട്ടതോടെയാണ് പ്രണവിന്റെ വീട്ടിൽ നിന്ന് മോഷ്ടിച്ചതെന്നും യുവതി അന്വേഷണ സംഘത്തോട് പറഞ്ഞു.

കുഞ്ഞിനെ മുമ്പും കൊലപ്പെടുത്താൻ യുവതി ശ്രമിച്ചിരുന്നെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അതേസമയം, ശരണ്യയുടെ മൊഴി നിധിൻ തള്ളി. കുഞ്ഞിനെ കൊലപ്പെടുത്താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും, യുവതിയെ വിവാഹത്തിന് നിർബന്ധിച്ചിട്ടില്ലെന്നും നിധിൻ പറഞ്ഞു. ഇരുവരുടെയും മൊഴിയിലെ വൈരുദ്ധ്യങ്ങളെക്കുറിച്ച് പൊലീസ് അന്വേഷിക്കും. കുട്ടി കൊല്ലപ്പെടുന്നതിന്റെ തലേ ദിവസം രാത്രി ശരണ്യയെ കാണാൻ എത്തിയിരുന്നതായി നിധിൻ അന്വേഷണ സംഘത്തോട് സമ്മതിച്ചു.

അതേസമയം, ഭർത്താവ് പ്രണവിനെ കണ്ട ശരണ്യ 'എനിക്കാരുമില്ലാതായി' എന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞു. പ്രണവിന്റെ സുഹൃത്ത് കൂടിയാണ് യുവതിയുടെ കാമുകനായ നിധിൻ. നിധിനെ കണ്ടതും കുടുംബം തകർത്തല്ലോടാ എന്നും പറഞ്ഞ് തല്ലാനോങ്ങിയ പ്രണവിനെ കുടെയുണ്ടായിരുന്നവർ പിടിച്ചുമാറ്റി.

കഴിഞ്ഞാഴ്ചയാണ് തയ്യിൽ കടപ്പുറത്ത് കുട്ടിയെ മരിച്ചനിലയിൽ കാണപ്പെട്ടത്. ശരണ്യയുടെ വസ്ത്രങ്ങളും വീട്ടിലെ കിടക്കവിരിയും മറ്റും ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. അതോടെയാണ് ശരണ്യയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് മനസിലായത്. ഭർത്താവ് ഉറങ്ങിയ സമയം നോക്കി കുഞ്ഞിനെയെടുത്ത് ശരണ്യ കടപ്പുറത്തേക്ക് പോയി. കുഞ്ഞ് കരഞ്ഞപ്പോൾ വായ് കൈകൾ കൊണ്ട് പൊത്തിവച്ചു. കടലിൽ എറിയാൻ ശ്രമിച്ചെങ്കിലും ജഡം ഒഴുകി വന്നേക്കുമെന്ന ഭയമായി. അങ്ങനെ കടൽഭിത്തിയിൽ കുഞ്ഞിന്റെ തലയിടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

TAGS: CASE DIARY, SARANYA, VIYAN MURDER CASE, PRANAV, SARANYA LOVER, POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY