
തിരുവനന്തപുരം: ''അറ്റെൻഷൻ... സ്റ്റാൻഡ് അറ്റ് ഈസ്""- പ്ലാറ്റൂൺ ലീഡർ നൽകിയ കമാൻഡ് അനുസരിച്ച് പരേഡിനു നിന്ന പൊലീസ് ട്രെയിനികൾ ചുവടുവയ്ക്കുന്നതിനിടെ പിന്നിൽ നിന്ന് ഒരു വിളി. 'അയ്യോ പാമ്പ്" ജീവഭയത്തേക്കാൾ വലുതാകുമോ പരേഡ് നിയമം? ഏതു പ്രതിസന്ധി ഘട്ടത്തിലും പാലിക്കേണ്ട നിർഭയത്വം, ഏകാഗ്രത, അച്ചടക്കം, ടൈമിംഗ് തുടങ്ങി അതുവരെ പഠിപ്പിച്ചതെല്ലാം ഒരുനിമിഷം മറന്നു. നാലുപാടേക്കും പൊലീസ് ട്രെയിനികൾ ചിതറിയോടി.
തൈക്കാട് പൊലീസ് ട്രെയിനിംഗ് കോളേജിൽ ഇന്നലെ നടന്ന പരേഡിനിടയിലാണ് ചേരയെക്കണ്ട് പൊലീസ് ട്രെയിനികൾ പേടിച്ചോടിയത്. ഇഴഞ്ഞുവരുന്നത് പാമ്പെന്ന് കരുതിയാണ് ഓടിയതെന്നാണ് പറയുന്നത്. പക്ഷേ, ചേരയാണെന്നറിഞ്ഞവരും പരക്കംപാഞ്ഞു. ഇതിന്റെ ദൃശ്യം പുറത്തായതോടെ സോഷ്യൽ മീഡിയകൾ അലക്ക് വേഗത്തിലാക്കി. അത് വൈറലായി.
ചൂട് കൂടിയതോടെ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽനിന്ന് പാമ്പ് കടിയേൽക്കുന്നതിനെക്കുറിച്ചുള്ള വാർത്തകളാണ് പരേഡ് ഗ്രൗണ്ടിലും വിഭ്രാന്തി വിതച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |