കേപ്ടൗൺ : എല്ലാ ഫോർമാറ്റുകളിലെയും ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് പുറത്തായ ഫാഫ് ഡുപ്ളെസിയെ ആസ്ട്രേലിയയ്ക്കെതിരെ നടക്കുന്ന മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിൽ നിന്ന് ദക്ഷിണാഫ്രിക്ക ഒഴിവാക്കി.
കഴിഞ്ഞ മാസം ഇംഗ്ളണ്ടിനെതിരെ മൂന്ന് ഏക ദിനങ്ങളുടെ പരമ്പരയിൽ നിന്ന് ഡുപ്ളെസിയെ ഒഴിവാക്കിയിരുന്നു. എന്നാൽ ആസ്ട്രേലിയ്ക്കെതിരായ ട്വന്റി - 20 പരമ്പരയിൽ ഉൾപ്പെടുത്തി. അതിന്ശേഷമാണ് വീണ്ടും ഒഴിവാക്കൽ.
ഇതോടെ ഡുപ്ളെസി ഏകദിന ടീമിൽ ഇനി കളിക്കാൻ സാദ്ധ്യതയില്ലെന്നാണ് അറിയുന്നത്. ഈ വർഷം നടക്കുന്ന ട്വന്റി - 20 ലോക കപ്പോടെ കരിയർ അവസാനിപ്പിക്കുമെന്ന് ഡുപ്ളെസി അറിയിച്ചിട്ടുണ്ട്. ആ നിലയ്ക്ക് ഇനി ഏകദിനങ്ങൾ കളിപ്പിക്കാനിടയില്ല.
മൂന്നുവർഷം കഴിഞ്ഞ് നടക്കുന്ന ഏകദിന ലോകകപ്പ് ലക്ഷ്യമിട്ട് ടീമൊരുക്കുകയാണ് ലക്ഷ്യമെന്ന് ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക അറിയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |