SignIn
Kerala Kaumudi Online
Monday, 23 February 2026 10.47 PM IST

ഉപാസന വികാരത്തെ മാധുര്യമുള്ളതാക്കും

Increase Font Size Decrease Font Size Print Page

sadguru-

മനുഷ്യസ്വഭാവത്തെ അവന്റെ വികാരം നിയന്ത്രിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്നും മനുഷ്യനെ സ്വാധീനിയ്ക്കുന്ന തീവ്രമായ ഘടകമാണത്. പൊതുവേ ഊർജ്ജപരമായ തീവ്രത, ആരും അനുഭവിക്കുന്നില്ല. എന്നാൽ വികാരത്തെ വളരെയധികം തീവ്രമാക്കാം. പ്രണയത്തിലല്ലെങ്കിൽ, കോപത്തിലെങ്കിലും നിങ്ങളുടെ വികാരം തീവ്രമാണ്. ഞാൻ നിങ്ങളെ ആക്ഷേപിച്ചാൽ, ആ രാത്രി ഉറങ്ങാൻ കഴിയാത്ത വിധം നിങ്ങൾ വൈകാരിക തീവ്രതയിലാവും.

വികാരത്തെ മാധുര്യമുള്ളതും അത്ഭുതപ്പെടുത്തുന്നതുമാക്കാം, അതേപോലെ അപ്രിയവും ഭീകരവുമാക്കാം. വികാരത്തെ മാധുര്യമുള്ളതാക്കാൻ നിങ്ങൾ പരിശീലിക്കേണ്ടത് ആവശ്യമാണ്. നിങ്ങളുടെ വികാരത്തെ നിഷേധാത്മകതയിൽ നിന്ന് മാധുര്യത്തിലെത്തിക്കാൻ പര്യാപ്തമായ മാർഗമാണ് ഉപാസന. നോക്കൂ, പ്രണയിക്കുന്നവർ ലോകത്ത് നടക്കുന്ന ഒന്നിലും താത്‌പര്യം പ്രകടിപ്പിയ്ക്കുന്നില്ല. പ്രണയത്തിന്റെ, പതിന്മടങ്ങ് കൂടുതലും മെച്ചപ്പെട്ട രൂപവുമാണ് ഭക്തി. നിങ്ങൾ
പ്രണയത്തിലായാൽ പങ്കാളി നിങ്ങൾ പ്രതീക്ഷിക്കുന്നതു പോലെ ആയില്ലെങ്കിൽ, അവസാനം പ്രതിസന്ധിയിലായിത്തീരും. അതു കൊണ്ടാണ് എല്ലാവരും ദൈവത്തെ തിരഞ്ഞെടുത്തത്. അതൊരു പ്രേമബന്ധമാണെന്ന് മാത്രമല്ല, ദൈവത്തിന്റെ
പ്രതികരണം ആരും പ്രതീക്ഷിയ്ക്കുന്നുമില്ല.

നിങ്ങളുടെ ജീവിതം അതിമനോഹരമാവാൻ കാരണം, നിങ്ങളുടെ വികാരം മാധുര്യമാവുന്നതു കൊണ്ടാണ്. ആ മാധുര്യത്തിലാണ് ഭക്തർ വളരുന്നത്. ഉപാസന കൊണ്ട് അർത്ഥമാക്കുന്നത് നിങ്ങൾ അമ്പലവാസിയാകണമെന്നോ എന്നും
തേങ്ങാ ഉടയ്ക്കണമെന്നോ അല്ല. ബ്രഹ്മാണ്ഡം അതിവിശാലമാണ്. അതിന്റെ തുടക്കമോ ഒടുക്കമോ നിങ്ങൾക്കറിയില്ല. കോടാനുകോടി ഗാലക്സികളുണ്ട്. വിശ്വപ്രപഞ്ചത്തിൽ ഈ സൗരയൂഥം ഒരു ചെറിയ ബിന്ദുവാണ്. സൗരയൂഥം തന്നെ അപ്രത്യക്ഷമായാലും ആരും ശ്രദ്ധിയ്ക്കില്ല. ഈ ചെറിയ സൗരയൂഥത്തിൽ ഭൂമി അതിലും ചെറിയ ഒരു ബിന്ദുവാണ്. ആ ചെറിയ ബിന്ദുവിൽ നിങ്ങൾ ജീവിയ്ക്കുന്ന നഗരം അത്യന്തം സൂക്ഷ്മമാണ്. അവിടെ ജീവിയ്ക്കുന്ന നിങ്ങൾ വലിയ മനുഷ്യനും! ഇത് കാഴ്ചപ്പാടിലുള്ള വൈകല്യമാണ്. ഇതു കൊണ്ടുമാത്രമാണ് നിങ്ങളിൽ അല്‌പവും ഭക്തിയില്ലാതിരിക്കുന്നത്.
ശുഷ്‌കാന്തിയോടെയും കരുതലോടെയും നിങ്ങൾ ചുറ്റുപാടിനെ ശ്രദ്ധിക്കാൻ പഠിച്ചാൽ, ഒരണുവിനെ പോലും അതിന്റെ സമ്പൂർണതയിൽ ഗ്രഹിക്കാനാവില്ലെന്നത് നിങ്ങൾക്ക് ബോദ്ധ്യപ്പെടും. എല്ലാം നമ്മുടെ ബൗദ്ധികതയ്ക്കും ഉപരിയാണ്. നിങ്ങളെക്കാളുപരിയാണ് എല്ലാമെങ്കിൽ, സ്വാഭാവികമായി നിങ്ങൾ ഭക്തനായി മാറും.

TAGS: AKAMARIVU, SADGURU, AKAMARIVU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.