തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ സ്ത്രീയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. വാലിക്കുന്ന് കോളനിയിലെ സിനി (32) ആണ് മരിചചത്. വീടിന് പുറത്തുള്ള കക്കൂസ് കുഴിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സിനിയുടെ ഭർത്താവ് ഒളിവിലാണ്.
കൊലപ്പെടുത്തിയ ശേഷം കക്കൂസ് കുഴിയിൽ കൊണ്ടിട്ട് കുഴിമൂടിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഒളിവിൽ പോയ സിനിയുടെ ഭർത്താവ് കുട്ടന് വേണ്ടിയുള്ള തിരച്ചിലിലാണ് പൊലീസ്. സിനിയും കുട്ടനും തമ്മിൽ നിരന്തരം വഴക്കിടാറുണ്ടായിരുന്നുവെന്നാണ് അയൽവാസികളിൽ നിന്ന് പൊലീസിന് കിട്ടിയ വിവരം. ഇന്നലെ മുതലാണ് സിനിയെ കാണാതായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |