മലപ്പുറം: പൊതു പരിപാടിയിലെ പ്രസംഗത്തിൽ അബദ്ധം പറഞ്ഞ് മുസ്ലീം ലീഗ് നേതാവ് പി.കെ.ഫിറോസ്. യൂത്ത് ലീഗ് നടത്തുന്ന മാർച്ചിനോട് അനുബന്ധിച്ച പ്രസംഗത്തിലാണ് പി.കെ.ഫിറോസ് ചരിത്ര അബദ്ധങ്ങൾ പറഞ്ഞത്. 'രാഹുൽ ഗാന്ധിയുടെ മുതുമുത്തച്ചനാണ് മഹാത്മാ ഗാന്ധിയെന്നും രാജീവ് ഗാന്ധി കൊല്ലെപ്പെട്ടത് കോയമ്പത്തൂരിലാണെന്നുമുള്ള' അബദ്ധങ്ങളാണ് പി.കെ.ഫിറോസ് പ്രസംഗത്തിൽ പറഞ്ഞത്. സംഭവം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
പ്രസംഗത്തിലെ പ്രസക്തഭാഗം....
“നരേന്ദ്ര മോദിയെ താഴെയിറക്കാനായി രാഹുൽ ഗാന്ധിയല്ലാതെ നമുക്ക് വേറെ ആരാണുള്ളത് ? തന്‍റെ മുതു മുത്തച്ഛൻ ആർഎസ്എസുകാരുടെ വെടിയേറ്റ്, ഈ രാജ്യത്തെ ഹിന്ദു – മുസ്ലിം മത മൈത്രിക്ക് വേണ്ടി നിലകൊണ്ടതിന്റെ പേരിൽ ആർഎസ്എസുകാരന്‍റെ വെടിയുണ്ടയേറ്റു പിടഞ്ഞു വീണ് മരിച്ച മഹാത്മാ ഗാന്ധിയുടെ കഥകൾ കേട്ട് വളർന്ന രാഹുലിനെയല്ലാതെ നമ്മൾ ആരെയാണ് പിന്തുണക്കേണ്ടത്. തന്‍റെ സ്വന്തം അച്ഛൻ കോയമ്പത്തൂരിൽ കഷ്ണം കഷ്ണമായി ചിന്നി ചിതറിയപ്പോ കണ്ണീരൊലിപ്പിച്ചു കൊണ്ട് മൃതദേഹം കണ്ടു നിന്ന ചെറുപ്പക്കാരൻ, അതാണ് രാഹുൽ ഗാന്ധി”
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |