കോഴിക്കോട്: ലോകത്തെ ഏറ്റവും വലിയ റീട്ടെയിൽ ജുവലറി ഗ്രൂപ്പുകളിലൊന്നായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ഇന്ത്യയിലും വിദേശത്തും 19 പുതിയ ഷോറൂമുകൾ തുറക്കുന്നതുൾപ്പെടെ വൻ വികസന പദ്ധതികൾ നടപ്പാക്കുന്നു. മൂന്നുമാസത്തിനകം ഇന്ത്യയിൽ പതിമ്മൂന്നും വിദേശത്ത് ആറും ഷോറൂമുകൾ തുറക്കും.
ഉദ്ഘാടന തീയതികൾ തീരുമാനിച്ചു. ഇന്ത്യയിലെ മറ്റു നഗരങ്ങളിൽ കൂടുതൽ ഷോറൂമുകൾ തുറക്കാനുള്ള പ്രാരംഭ നടപടികളും തുടങ്ങി. ഷോറൂമുകളുടെ എണ്ണത്തിലും വിറ്റുവരവിലും ലോകത്തെ ഒന്നാമത്തെ വലിയ റീട്ടെയിൽ ജുവലറി ഗ്രൂപ്പായി മാറുകയാണ് ലക്ഷ്യമെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു. നിലവിൽ പത്തു രാജ്യങ്ങളിലായി 260ലേറെ ഷോറൂമുകളുണ്ട്. അഞ്ചുവർഷത്തിനകം ഷോറൂമുകൾ 750 ആയി ഉയർത്താനുള്ള പദ്ധതിക്ക് കമ്പനി അടുത്തിടെ രൂപം നൽകിയിരുന്നു.
ചണ്ഡീഗഢ്, കുംഭകോണം, പട്‌ന, ഖമ്മം, ലക്‌നൗ, ഗാസിയാബാദ്, കമ്മനഹള്ളി (കർണാടക), ഇൻഡോർ, ഭുവനേശ്വർ, ഡൽഹിയിലെ ദ്വാരക, മഹാരാഷ്‌ട്രയിലെ വാഷി, താനെ, ആന്ധ്രയിലെ ശ്രീകാകുളം എന്നിവിടങ്ങളിലും മലേഷ്യ, ബംഗ്ളാദേശ്, സിംഗപ്പൂർ, യു.എ.ഇ., സൗദി അറേബ്യ, ഒമാൻ, ഖത്തർ എന്നിവിടങ്ങളിലുമാണ് പുതിയ ഷോറൂമുകൾ തുറക്കുക.
ആഭരണ നിർമ്മാണശാലകളുടെ എണ്ണവും കൂട്ടും. നിലവിൽ കമ്പനിക്ക് കോയമ്പത്തൂർ, കൊൽക്കത്ത, ഹൈദരാബാദ്, മുംബയ്, ബംഗളൂരു എന്നിവിടങ്ങളിൽ നിർമ്മാണശാലകളുണ്ട്. ധാരാളം പേർ ഇവിടെ തൊഴിലെടുക്കുന്നു. മികച്ച നികുതി വരുമാനം ലഭിക്കുന്നതിനാൽ അതത് സംസ്ഥാനങ്ങൾ കൂടുതൽ സൗകര്യങ്ങൾ വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഡയമണ്ട്, പ്രെഷ്യസ് സ്‌റ്റോൺസ് തുടങ്ങിയവയുടെ സെറ്രിംഗ് സൗകര്യവും ഇവിടങ്ങളിൽ ഒരുക്കും.
വികസന പദ്ധതികളിലൂടെ ഇന്ത്യയിലും വിദേശത്തും ഒട്ടേറെ തൊഴിലവസരങ്ങൾ തുറക്കുമെന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ഇന്ത്യാ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്‌ടർ ഒ. അഷർ പറഞ്ഞു. ആകർഷകമായ ആഭരണ ശേഖരങ്ങൾ, ലോകോത്തര സൗകര്യങ്ങൾ എന്നിവയ്ക്ക് പുറമേ ബി.ഐ.എസ് ഹാൾമാർക്ക്ഡ് സ്വർണാഭരണങ്ങൾ, ഒരുവർഷ സൗജന്യ ഇൻഷ്വറൻസ്, ബൈബാക്ക് ഗ്യാരന്റി, എക്‌സ്‌ചേഞ്ചുകൾക്ക് സീറോ ഡിഡക്‌ഷൻ ചാർജ്, സുതാര്യമായ ഇടപാട്, വിശദാംശങ്ങളുള്ള പ്രൈസ് ടാഗ് തുടങ്ങിയവയും മലബാർ ഗോൾഡിന്റെ മികവാണ്. കമ്പനിയുടെ ലാഭത്തിന്റെ അഞ്ചു ശതമാനം സാമൂഹിക പ്രതിബദ്ധതാ പദ്ധതികൾക്കായാണ് വിനിയോഗിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |