പ്രാക്ടിക്കൽ
എട്ടാം സെമസ്റ്റർ ബി.ടെക് (2008 സ്കീം & 2013 സ്കീം) നവംബർ 2019 ഇൻഫർമേഷൻ ടെക്നോളജി ശാഖയുടെ പ്രാക്ടിക്കൽ 18, 20 തീയതികളിൽ യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ്, കാര്യവട്ടത്ത് നടക്കുന്നു.
വൈവാവോസി
ആറാം സെമസ്റ്റർ എം.ബി.എൽ പരീക്ഷയുടെ വൈവാ വോസി 19 ന് സർവകലാശാല സമുച്ചയത്തിലുളള കമ്പ്യൂട്ടർ സെന്ററിലെ സെമിനാർ ഹാളിൽ രാവിലെ 10.30 ന് നടത്തും.
പി.ജി - പ്രവേശന പരീക്ഷ മാറ്റി
ഏപ്രിൽ 1 മുതൽ 7 വരെ നടത്താനിരുന്ന സർവകലാശാലയുടെ വിവിധ പഠനവകുപ്പുകളിലെ (സി.എസ്.എസ്) പി.ജി അഡ്മിഷനുവേണ്ടിയുളള പ്രവേശന പരീക്ഷ മാറ്റിവച്ചു.
സി.എസ്.എസ് - പരീക്ഷ മാറ്റി
സർവകലാശാലയുടെ വിവിധ പഠനവകുപ്പുകളിലെ (സി.എസ്.എസ്) 16 മുതൽ നടക്കേണ്ടിയിരുന്ന രണ്ടാം സെമസ്റ്റർ പരീക്ഷ (2019-2021 ബാച്ച്), ഏപ്രിൽ 16 ലേക്ക് മാറ്റി.
സൂക്ഷ്മപരിശോധന
നാലാം സെമസ്റ്റർ യൂണിറ്ററി എൽ എൽ.ബി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുളള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച ഐ.ഡി കാർഡും ഹാൾടിക്കറ്റുമായി റീവാല്യുവേഷൻ സെക്ഷനിൽ (ഇ.ജെ X) 16 മുതൽ 19 വരെയുളള പ്രവൃത്തി ദിനങ്ങളിൽ ഹാജരാകണം.
പരീക്ഷാകേന്ദ്രം
17 ന് ആരംഭിക്കുന്ന പാർട്ട് മൂന്ന് ബി.കോം ആന്വൽ സ്കീം (പ്രൈവറ്റ് ആൻഡ് സപ്ലിമെന്ററി) പരീക്ഷകൾക്ക് യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാർത്ഥികൾ ക്രൈസ്റ്റ് നഗർ കോളേജ്, മാറനല്ലൂരും കൊല്ലം ഫാത്തിമ മാതാ കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ ശ്രീ.വിദ്യാധിരാജാ കോളേജ് (എസി.വി.ആർ) കരുനാഗപ്പള്ളിയിലും ശാസ്താംകോട്ട ഡി.ബി.കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ ടി.കെ.എം.കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസ് കൊല്ലത്തും നെടുമങ്ങാട് ഗവൺമെന്റ് കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ നാഷണൽ കോളേജ്, മണക്കാടും തിരുവനന്തപുരം സംസ്കൃത കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച ഓഫ്ലൈൻ ആൻഡ് ഓൺലൈൻ സപ്ലിമെന്ററി വിദ്യാർത്ഥികൾ നാഷണൽ കോളേജ്, മണക്കാടും നാലാഞ്ചിറ മാർ ഇവാനിയോസ് കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ എം.ജി കോളേജ്, തിരുവനന്തപുരത്തും പന്തളം എൻ.എസ്.എസ് കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച എല്ലാ ഓൺലൈൻ സപ്ലിമെന്ററി വിദ്യാർത്ഥികളും സെന്റ്.സിറിൾസ് കോളേജ്, അടൂരും പരീക്ഷ എഴുതണം. സംസ്കൃത കോളേജിലെ ഓൺലൈൻ റഗുലർ വിദ്യാർത്ഥികൾക്കും പന്തളം എൻ.എസ്.എസ് കോളേജിലെ മറ്റുളള ഓൺലൈൻ റഗുലർ, ഓഫ്ലൈൻ, അഡീിഷണൽ ഇലക്ടീവ് വിദ്യാർത്ഥികൾക്കും പരീക്ഷാകേന്ദ്രത്തിൽ മാറ്റമില്ല.
ടൈംടേബിൾ
23 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ സി.ബി.സി.എസ് ബി.എ/ബി.എസ്.സി/ബി.കോം (എഫ്.ഡി.പി) - (റഗുലർ 2017 അഡ്മിഷൻ, സപ്ലിമെന്ററി - 2014, 2015 & 2016 അഡ്മിഷൻ & 2013 മേഴ്സിചാൻസ്) ഡിഗ്രി പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
23 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് ബി.എ/ബി.എസ്.സി/ബി.കോം/ബി.പി.എ/ബി.ബി.എ/ബി.സി.എ/ബി.എസ്.ഡബ്ല്യൂ/ബി.വോക് (റഗുലർ - 2017 അഡ്മിഷൻ, സപ്ലിമെന്ററി 2014, 2015 & 2016 അഡ്മിഷൻ, മേഴ്സിചാൻസ് 2013 അഡ്മിഷൻ) പരീക്ഷകളുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
ബാച്ചിലർ ഒഫ് ഫിസിക്കൽ എഡ്യൂക്കേഷൻ (4 വർഷ ഇന്റഗ്രേറ്റഡ് കോഴ്സ് - 2011 സ്കീം) ര്, നാല്, ആറ് സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷയ്ക്കുളള അപേക്ഷകൾ ഓൺലൈനായി പിഴകൂടാതെ 23 വരെയും 150 രൂപ പിഴയോടെ 26 വരെയും 400 രൂപ പിഴയോടെ 28 വരെയും സമർപ്പിക്കാം.
ആറാം സെമസ്റ്റർ ത്രിവത്സര എൽ എൽ.ബി പരീക്ഷകൾക്ക് പിഴകൂടാതെ 25 വരെയും 150 രൂപ പിഴയോടെ 28 വരെയും 400 രൂപ പിഴയോടെ 31 വരെയും ഓൺലൈനായി അപേക്ഷിക്കാം.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ എൽ എൽ.എം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 23 ന് മുൻപായി അപേക്ഷകൾ സർവകലാശാല ഓഫീസിൽ സമർപ്പിക്കണം.
രണ്ടാം സെമസ്റ്റർ എം.എസ്സി ബോട്ടണി, ജോഗ്രഫി, കെമിസ്ട്രി, പോളിമർ കെമിസ്ട്രി, അപ്ലൈഡ് കെമിസ്ട്രി, അനലിറ്റിക്കൽ കെമിസ്ട്രി, മെഡിസിനൽ കെമിസ്ട്രി, ബയോകെമിസ്ട്രി, എം.എ സംസ്കൃതം (സ്പെഷ്യൽ), ഫിലോസഫി, പബ്ലിക് അഡ്മിനിസ്ട്രേഷൻ, ഇക്കണോമിക്സ്, ഹിസ്റ്ററി കോഴ്സുകളുടെ പരീക്ഷാഫലം വെബ്സൈറ്റിൽ.
പിഎച്ച്.ഡി നൽകി
ദീപ.വി, ഹിമ.എസ്, ദീപ.ഐ, താപസ് പ്രധാൻ (ബയോടെക്നോളജി), ഗായത്രി സി.പി (ഹോം സയൻസ്), കവിത കെ.ജെ, മോളി.ബി (സുവോളജി), അജീന ബീഗം എ. എസ് (കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്), ഹിരൺ എച്ച്.എൽ (ഫ്യൂച്ചേഴ്സ് സ്റ്റഡീസ്), സിനിയ ടി നുജൂം (മെഡിസിൻ), അശ്വതി നാഥ് എൻ.ജെ, അനൂപ അശോക്, ശിൽപ ശശാങ്കൻ, സിനി മോൾ വി.എൻ, സിമു രാജേന്ദ്രൻ (കൊമേഴ്സ്), ശാലിനി സി.എസ്, ഷെറിൽ എലിസബത്ത് ജോസ് (സൈക്കോളജി), ഷിജുഖാൻ ജെ.എസ്, അനുപ ജി, ശ്രീകല.പി (മലയാളം), ജാസ്മിൻ പീറ്റർ (ബയോകെമിസ്ട്രി), മൻസ എം.എം (ബോട്ടണി), ഷീന ബിജുകുമാർ (എഡ്യൂക്കേഷൻ), മെറീന പോളിൻ സി.ജെ (ഹിന്ദി), ജോൺസൺ എം.എം, സുബ്ബലക്ഷ്മി ജി.എസ് (സോഷ്യോളജി), അയ്യപ്പദാസൻ പിളള ആർ (മാനേജ്മെന്റ് സ്റ്റഡീസ്), ജോബി സിറിയക് (ഇംഗ്ലീഷ്) എന്നിവർക്ക് പിഎച്ച്.ഡി നൽകാൻ ഇന്ന് ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.
നാഡ് രജിസ്ട്രേഷൻ
സർവകലാശാലയിൽ നിന്നും 2003 ജനുവരി - 2019 ഒക്ടോബൽ കാലയളവിൽ പി.ജി, 2012 ജനുവരി - 2019 ഏപ്രിൽ കാലയളവിൽ ബി.ടെക്, 2009 ജനുവരി - 2019 ഏപ്രിൽ കാലയളവിൽ ബി.എഡ്, 2014 ജനുവരി - 2019 മേയ് കാലയളവിൽ എൽ.എൽ.ബി, 2013 ജനുവരി - 2019 ജൂലൈ കാലയളവിൽ എം.ബി.എ, 2014 ജനുവരി - 2019 മേയ് കാലയളവിൽ എം.സി.എ, 2013 ജനുവരി - 2017 ജൂലൈ കാലയളവിൽ എം.പ്ലാൻ, 2015 ജനുവരി - 2018 ജൂലൈ കാലയളവിൽ എം.ആർക്ക് എന്നീ പരീക്ഷകൾ പാസായവരുടെ ഡിഗ്രി സർട്ടിഫിക്കറ്റ് നാഡ് വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തിട്ടു്. ഈ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി വിദ്യാർത്ഥികൾ cvl.nad.co.in എന്ന വെബ്സൈറ്റിലൂടെ രജിസ്ട്രേഷൻ പൂർത്തിയാക്കണം. ആധാർ മുഖേന രജിസ്ട്രേഷൻ പൂർത്തിയാക്കുന്നവർക്ക് നാഡ് ഐ.ഡി അപ്പോൾ തന്നെ ലഭിക്കുന്നതാണ്. പ്രസ്തുത നാഡ് ഐ.ഡിയും പാസ്വേഡും ഉപയോഗിച്ച് വീും ലോഗിൻ ചെയ്ത് ക്ലെയിം അവാർഡ് എന്ന ഓപ്ഷനിലൂടെ സർട്ടിഫിക്കറ്റ് ലഭ്യമാകും. ആധാർ മുഖേനയല്ലാതെ രജിസ്ട്രേഷൻ പൂർത്തിയാക്കുന്നവർ നാഡ് ഐ.ഡി ലഭിക്കുന്നതിനായി സർവകലാശാലയുടെ ഇ-മെയിലിലേക്ക് തിരിച്ചറിയൽ രേഖ, ഡിഗ്രി സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ് അയയ്ക്കുക. വിശദവിവരങ്ങൾക്ക് - www.nad.gov.in, www.keralauniversity.ac.in Email: nad@keralauniversity.ac.in ഫോൺ: 0471 2386403
ശില്പശാല മാറ്റി
കേരള സർവകലാശാല ഐ. ക്യു. എ. സി 16, 17 തീയതികളിൽ 'Meeting Quality Outcomes for Higher Education Institutions'എന്ന വിഷയത്തിൽ നടത്താനിരുന്ന എൻ.എ.എ.സി ശില്പശാല മാറ്റിവച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |