തിരുവനന്തപുരം : കൊറോണ വൈറസ് ബാധയെ ചെറുക്കാൻ 'ബ്രേക്ക് ദി ചെയിൻ' എന്ന പുതിയ കാമ്പെയിൻ അവതരിപ്പിച്ച് ആരോഗ്യമന്ത്രി കെ..കെ.ശൈലജ. കേരളത്തിലുടനീളം ഹാൻഡ് ഹൈജീൻ ഉറപ്പാക്കാനുള്ള വലിയ ബോധവത്കരണ പരിപാടിക്കാണ് ഇതുവഴി തുടക്കമിടുന്നത്. എന്നാൽ ഇത് കൊറോണ തടയാനുള്ള മരുന്നല്ലെന്നും മുമ്പ് പറഞ്ഞിട്ടുള്ള മറ്റ് നിർദ്ദേശങ്ങളും ഇതോടൊപ്പം പാലിക്കണമെന്നും മന്ത്രി ഓർമ്മിപ്പിച്ചു.
വൈറസ് ബാധ പിടിപെട്ടയാൾ മറ്റൊരാൾക്ക് ഹസ്തദാനം നൽകിയാലോ മറ്റേതെങ്കിലും പ്രതലത്തിൽ തൊട്ടാലോ അവിടെ വൈറസ് കടന്നുകൂടും. ഇത് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് വളരെ വേഗം പടരാൻ ഇടയാക്കും. ഇത്തരം സാഹചര്യം ഒഴിവാക്കാനുള്ള ബോധവത്കരണം ആയാണ് ബ്രേക്ക് ദി ചെയിൻ കാമ്പെയിൻ അവതരിപ്പിച്ചിരിക്കുന്നത്.
ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും ജോലി ചെയ്യുന്നവർ ഹാൻഡ് റബ്ബ് ഉപയോഗിച്ചോ സോപ്പ് ഉപയോഗിച്ചോ കൈകൾ വൃത്തിയാക്കുന്നത് ഒരു ശീലമാക്കിയാൽ വൈറസിന്റെ സാദ്ധ്യത തടയാൻ കഴിയുമെന്നും കാമ്പെയിനിൽ എല്ലാവരും പങ്കെടുക്കണമെന്നും മന്ത്രി പറഞ്ഞു. കണ്ണി പൊട്ടിക്കുക എന്നത് ഒരു സ്ലോഗൻ ആയി ഏറ്റെടുക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആരെയും ബലപ്രയോഗത്തിലൂടെ ഇത്തരം കാര്യങ്ങൾ ചെയ്യാൻ നിർബന്ധിക്കുകയല്ല വേണ്ടതെന്നും മറിച്ച് ഒരു ശീലമാക്കി മാറ്റിയെടുക്കാൻ പ്രയത്‌നിക്കുകയാണ് ചെയ്യേണ്ടതെന്നും വാർത്താസമ്മേളനത്തിൽ മന്ത്രി പറഞ്ഞു.
താരങ്ങളും കാമ്പെയിന് പിന്തുണയുമായി എത്തി..ലോകമാകെ പടരുന്ന വൈറസിനെ ഇല്ലാതാക്കാൻ ശുചിത്വമാണ് നമുക്ക് വേണ്ടതെന്നും കേരളത്തിൽ വൈറസിനെ ബ്രേയ്ക്ക് ചെയ്യണമെന്നും നടൻ ജോജു ജോർജ് പറഞ്ഞു. കൈകൾ വൃത്തിയായി കഴുകുകയും സാനിറ്റൈസർ ഉപയോഗിക്കണമെന്നും ജോജു ഫേസ്ബുക്ക് ലൈവിൽപറഞ്ഞു
കൊറോണ ഇല്ലാതാക്കാൻ കേരളത്തിൽ നമുക്ക് സാധിക്കുമെന്ന് നടി മഞ്ജു വാര്യർ പറഞ്ഞു . 'ജാഗ്രതയോടെ കൈകാര്യം ചെയ്താൽ കൊറോണയെ നമുക്ക് നിർമ്മാർജ്ജനം ചെയ്യാനാകും. സംവിധായകൻ ബി..ഉണ്ണിക്കൃഷ്ണനും ഫേസ്ബുക്കിൽ കാമ്പെയിന് പിന്തുണയുമായെത്തി..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |