തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് ഏപ്രിൽ 14 വരെ നിശ്ചയിച്ചിരുന്ന എല്ലാ അഭിമുഖങ്ങളും മാറ്റിവച്ചതായി പി.എസ്.സി അറിയിച്ചു. ഏപ്രിൽ മാസത്തെ ഇന്റർവ്യൂ പ്രോഗ്രാം പുതുക്കി പ്രസിദ്ധീകരിക്കും. ഏപ്രിൽ 14 വരെയുളള ഒ.എം.ആർ. പരീക്ഷകൾ, കായികക്ഷമതാപരീക്ഷകൾ, മാർച്ച് 31 വരെയുളള വകുപ്പുതല ഓൺലൈൻ പരീക്ഷകൾ എന്നിവയും മാറ്റി.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ ജൂനിയർ ലാബ് അസിസ്റ്റന്റ് തസ്തികയുടെ നിയമന ശുപാർശ ഉടൻ നടത്താനും ആരോഗ്യ വകുപ്പിലെ ലാബ് ടെക്നീഷ്യൻ തസ്തികയുടെയും പൊലീസ് വകുപ്പിലെ വനിതാ പൊലീസ് കോൺസ്റ്റബിൾ തസ്തികയുടെയും റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിക്കാനും യോഗം തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |