SignIn
Kerala Kaumudi Online
Thursday, 17 September 2026 6.41 PM IST

ജനതാ കർഫ്യൂവിനിടയിൽ വിവാഹം,​ കല്യാണത്തിന് തൊട്ടുപിന്നാലെ വീട്ടുമുറ്റത്തെത്തിയത് പൊലീസും ആരോഗ്യവകുപ്പും, പിന്നെ സംഭവിച്ചത്

marriage

തിരുവനന്തപുരം- ജനത കർഫ്യൂവും കൊവിഡ് നിയന്ത്രണങ്ങളും വകവയ്ക്കാതെ വിവാഹം നടത്തിയ വധുവിന്റെ പിതാവിനെയും ഫോട്ടോഗ്രാഫറുൾപ്പെടെ നാലുപേരെയും വട്ടിയൂർക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. വട്ടിയൂർക്കാവ് പാണങ്കര സ്വദേശി രാമകൃഷ്ണനുൾപ്പെടെ നാലുപേരാണ് അറസ്റ്റിലായത്.. വിവാഹത്തിൽ പങ്കെടുത്ത അറുപതോളം പേരെ വിവാഹ വീഡിയോകളിൽ നിന്ന് തിരിച്ചറിഞ്ഞ പൊലീസ് അവരെയും പ്രതികളാക്കിയിട്ടുണ്ട്.

വധുവിന്റെ വീട്ടിൽ ഇന്നലെയായിരുന്നു വിവാഹ ചടങ്ങുകൾ. ഇത് അവസാനിച്ച ഉടൻ പൊലീസെത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിവരമറിഞ്ഞ് ആരോഗ്യവകുപ്പ്, നഗരസഭാ ജീവനക്കാർ എന്നിവർ സ്ഥലത്തെത്തി. ദുരന്ത നിവാരണചട്ടപ്രകാരവും നിയവവിരുദ്ധമായി സംഘം ചേർന്ന് പൊതുജന ആരോഗ്യത്തിന് ഭീഷണി സൃഷ്ടിച്ചതുൾപ്പെടെയുള്ള വകുപ്പുകളുമാണ് വിവാഹ ചടങ്ങ് സംഘടിപ്പിച്ചവർക്കും വീട്ടുകാർക്കുമെതിരെ ചുമത്തിയത്. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MARRIAGE, JANATA CURFEU, POLICE CASE, ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA