സംവിധായകൻ ആഷിഖ് അബു നിപ്പ വൈറസിനെ ആസ്പദമാക്കി ഒരുക്കിയ വൈറസ് എന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ബോക്സ് ഓഫീസിൽ വലിയ വിജയവും ഈ ചിത്രം കരസ്ഥമാക്കി. കുഞ്ചാക്കോ ബോബൻ, പാർവതി, ടോവിനോ തോമസ്, ആസിഫ് അലി, സൗബിൻ, ഇന്ദ്രജിത്ത്, റീമ കല്ലിങ്കൽ, മഡോണ സെബാസ്റ്റ്യൻ, ശ്രീനാഥ് ഭാസി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിന് അവകാശപ്പെടാൻ ഉണ്ടായിരുന്നു.
വൈറസ് സിനിമയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന് സംവിധായകൻ ആഷിഖ് അബു വ്യക്തമാക്കിയിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിൽ ആസ്ക് മീ എ ക്വസ്റ്റ്യനിൽ വൈറസ് രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന ഒരു ആരാധകന്റെ ചോദ്യത്തിനാണ് വളച്ചുകെട്ടില്ലാതെ 'നോ' എന്ന് ആഷിഖ് അബു മറുപടി നൽകിയിരിക്കുന്നത്. മറ്റേത് സംവിധായകനാണെങ്കിലും 'ഇപ്പോൾ അതിനെ കുറിച്ചു ചിന്തിക്കുന്നില്ല, അതല്ലെങ്കിൽ ഭാവിയിൽ പ്രതീക്ഷിക്കാം, അല്ലെങ്കിൽ ആലോചിക്കാവുന്നതാണ്'തുടങ്ങിയ മറുപടികളാവും പറയുക.
എന്നാൽ വൈറസിന് രണ്ടാം ഭാഗം ഉണ്ടാവില്ല എന്ന് വളരെ വ്യക്തമായി ആഷിഖ് അബു വെളിപ്പെടുത്തിയിരിക്കുകയാണ്. ആഷിഖ് അബു നിർമ്മിച്ച ഹലാൽ ലവ് സ്റ്റോറി എന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. കൊറോണയുടെ പശ്ചാത്തലത്തിൽ ചിത്രം എന്ന് റിലീസ് ചെയ്യുമെന്ന് തീരുമാനിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |