മലയാള സിനിമയിലും മറ്റ് ഭാഷകളിലും മികച്ച കഥാപാത്രങ്ങൾ ചെയ്ത് ശ്രദ്ധ നേടിയ താരമാണ് പ്രിയാമണി. വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ടുനിന്ന താരം പതിനെട്ടാംപടിയിലൂടെയായിരുന്നു മലയാള സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തിയത്.
ചുംബനരംഗങ്ങളിൽ ഇനി അഭിനയിക്കില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് പ്രിയാമണി. ഭർത്താവിനും അദ്ദേഹത്തിന്റെ കുടുംബത്തിലുള്ളവർക്കും നായകന്മാരുമായി അടുത്തിടപഴകുന്നത് ഇഷ്ടമല്ലെന്നും അതിനാലാണ് താൻ ഇത്തരമൊരു തീരുമാനമെടുക്കുന്നതെന്നും പ്രിയാമണി പറയുന്നു. എന്നാൽ സിനിമയിൽ അഭിനയിക്കുന്നതിൽ ഭർത്താവിന്റെ വീട്ടുകാർക്ക് താല്പര്യക്കുറവൊന്നും ഇല്ലെന്നും താരം വ്യക്തമാക്കുന്നുണ്ട്. അതേസമയം, വിവാഹം കഴിഞ്ഞതിന്റെ മൂന്നാം ദിവസം സിനിമയിൽ അഭിനയിച്ച് തുടങ്ങിയെന്നും അഭിനയിക്കണം വീട്ടിലിരിക്കരുതെന്നുമാണ് മുസ്തഫ പറഞ്ഞിരിക്കുന്നതെന്നും പ്രിയാമണി പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |