തിരുവനന്തപുരം: കൊറോണയുടെ പശ്ചാത്തലത്തിൽ സാംക്രമിക രോഗഭീഷണി നേരിടാൻ സർക്കാരിന് കൂടുതൽ അധികാരങ്ങൾ നൽകുന്നതിനുള്ള ഓർഡിനൻസിന് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു..
സാംക്രമിക രോഗങ്ങൾ തടയുന്നതിന് നിലവിലുള്ള തിരുവിതാംകൂർ- കൊച്ചി എപ്പിഡെമിക് ആക്ടുകൾ കാലഹരണപ്പെട്ടതും ശക്തമല്ലാത്തതുമായ സാഹചര്യത്തിലാണ് രണ്ടും റദ്ദാക്കി കർശന വ്യവസ്ഥകളുള്ള പുതിയ നിയമനിർമ്മാണത്തിന് സർക്കാർ തയാറാവുന്നത്.
ചട്ടം ലംഘിച്ചാൽ രണ്ട്
വർഷം വരെ തടവ്
*ഓർഡിനൻസിലെ വ്യവസ്ഥകൾ ലംഘിച്ചാൽ രണ്ട് വർഷം വരെ തടവും പതിനായിരം രൂപ വരെ പിഴയും ശിക്ഷ .
*സർക്കാരിന് സംസ്ഥാന അതിർത്തികൾ അടച്ചിടാനും പൊതു, സ്വകാര്യ ഗതാഗതം നിയന്ത്രിക്കാനുമുള്ള അധികാരം...
*സംസ്ഥാനത്തെ എല്ലാ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളും സർക്കാരിന് നിയന്ത്രിക്കാം. മതസ്ഥാപനങ്ങൾ അടക്കം എല്ലാ മേഖലയിലും നിയന്ത്രണം കൊണ്ടുവരാനാകും.
*പൊതു, സ്വകാര്യ പരിപാടികൾ നിയന്ത്രിക്കാം. അവശ്യസർവ്വീസുകളിൽ സമരം നിരോധിക്കാം.
*.ആൾക്കൂട്ട നിയന്ത്രണത്തിന് അതാത് സമയങ്ങളിൽ പ്രത്യേക വിജ്ഞാപനം കൊണ്ടുവന്ന് നടപടികളെടുക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |