കൊല്ലം: കൊറോണ വൈറസ് രോഗബാധയുടെ സാഹചര്യത്തിൽ നിരീക്ഷണത്തിലായിരുന്ന കൊല്ലം സബ് കളക്ടർ അനുപം മിശ്ര സംസ്ഥാനത്തുനിന്നും സ്ഥലംവിട്ടു. ആരോഗ്യ വകുപ്പ് അധികൃതർ ഫോണിൽ ബന്ധപ്പെട്ടപ്പോൾ താൻ ഉത്തർ പ്രദേശിലെ കാൺപൂരിലാണെന്നായിരുന്നു കളക്ടറുടെ പ്രതികരണം. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ സബ് കളക്ടർ ഈ മാസം 19 മുതൽ ഔദ്യോഗിക വസതിയിൽ നിരീക്ഷണത്തിലായിരുന്നു. എന്നാൽ, ഇന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഇദ്ദേഹത്തിന്റെ വീട്ടിൽ എത്തിയപ്പോൾ അനുപം മിശ്ര അവിടെയുണ്ടായിരുന്നില്ല. ഐ.എ.എസ് ഉദ്യോഗസ്ഥന്റെഈ പ്രവർത്തി ഗുരുതരമായ ചട്ടലംഘനമാണെന്ന് ആരോപണം ഉയർന്നിരിക്കുകയാണ്. 2016 ബാച്ച് ഉദ്യോഗസ്ഥനായ അനുപം മിശ്ര ഉത്തർപ്രദേശുകാരനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |