ബ്ലെസിയുടെ സംവിധാനത്തിൽ ചിത്രീകരണം പുരോഗമിക്കുന്ന ആടുജീവിതം സിനിമാ പ്രേമികൾ കാത്തിരിക്കുന്ന ചിത്രമാണ്. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമായി വിലയിരുത്തുന്ന ചിത്രത്തിലെ ജോർദാൻ ലൊക്കേഷൻ സ്റ്റിൽസ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോർദാനിലാണ് പൃഥ്വിരാജ്. കൊറോണ സാഹചര്യത്തിലും ചിത്രീകരണം നടന്നിരുന്ന മലയാള സിനിമ ആടുജീവിതം മാത്രമാണ്.
സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ജോർദാനിലുള്ള തങ്ങൾ സുരക്ഷിതരാണെന്ന് പൃഥ്വിരാജ് ഫേസ്ബുക്ക് പോസ്റ്റിലൂടെ നേരത്തെ അറിയിച്ചിരുന്നു. ജോർദാനിലെ വാദി റമ്മിലാണ് തങ്ങളിപ്പോൾ ഉള്ളതെന്നും ഷൂട്ട് തുടരുകയാണെന്നും താരം പറഞ്ഞിരുന്നു. എല്ലാവരും സുരക്ഷിതരാണെന്നും ഫേസ്ബുക്കിലൂടെ താരം അറിയിച്ചിരുന്നു. ജോർദാനിലെ വ്യോമഗതാഗതം പൂർണമായും നിരോധിച്ചിരിക്കുകയാണ്. ചിത്രത്തിൽ അഭിനയിക്കുന്ന പ്രമുഖ ഒമാൻ നടൻ ഡോ. താലിബ് അൽ ബലൂഷി കൊറോണ മുൻകരുതൽ നടപടിയുടെ ഭാഗമായി ജോർദാനിലെ ഹോട്ടലിൽ ഹോം ക്വാറന്റൈനിലാണ്. പൃഥ്വിരാജ് അടക്കമുള്ള താരങ്ങളും സാങ്കേതിക പ്രവർത്തകരുമെല്ലാം സുരക്ഷിതരാണെന്ന് സിനിമയോട് അടുത്ത വൃത്തങ്ങൾ അറിയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |