കൊച്ചി: 2025ൽ മലയാള സിനിമാ വ്യവസായത്തിന്റെ നഷ്‌ടം 530കോടി രൂപ. മുതൽ മുടക്ക് 860 കോടി. 185 പുതിയതും എട്ട് രണ്ടാം റിലീസ് സിനിമകളും തിയേറ്ററിൽ എത്തിയതിൽ ഒമ്പതെണ്ണം സൂപ്പർഹിറ്റും 16 എണ്ണം ഹിറ്റുമായെന്ന് കേരള ഫിലിം ചേംബർ ഒഫ് കൊമേഴ്സ് അറിയിച്ചു. വലിയ പരീക്ഷണങ്ങളുടെയും പ്രതീക്ഷകളുടെയും വർഷമായിരുന്നു 2025. സൂപ്പർഹിറ്റിനും ഹിറ്റിനും പുറമെ 10 സിനിമകൾക്ക് തിയേറ്റർ, ഒ.ടി.ടി വരുമാനങ്ങൾ വഴി മുടക്കുമുതൽ തിരിച്ചുകിട്ടി. 150 ഓളം സിനിമകൾ സാമ്പത്തികമായി പരാജയപ്പെട്ടു. പഴയ സിനിമകൾ ഡിജിറ്റലാക്കി റിലീസ് ചെയ്യുന്നത് ട്രെൻഡായെങ്കിലും എട്ടിൽ മൂന്നെണ്ണം മാത്രമാണ് ഭേദപ്പെട്ട വരുമാനം നേടിയത്. മുൻവർഷങ്ങളിലെക്കാൾ ഹിറ്റുകളുണ്ടായെങ്കിലും വ്യവസായത്തിന് നഷ്‌ടമാണ് സംഭവിച്ചത്. വ്യത്യസ്ത പ്രമേയങ്ങളാണ് പ്രേക്ഷകർ സ്വീകരിച്ചതെന്നതാണ് വിജയിച്ച ചിത്രങ്ങൾ നൽകുന്ന സൂചനയെന്ന് ചേംബർ ഭാരവാഹികൾ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |