തിരുവനന്തപുരം: നാടക -ചലച്ചിത്ര കലകളിലൂടെ മലയാളിക്ക് ലഭിച്ച അനശ്വര സംഗീത സംവിധാ
യകനായിരുന്നു അർജുനൻ മാസ്റ്ററെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശ്രവണ സുന്ദരങ്ങളായ ഗാനങ്ങളാൽമലയാളി ആസ്വാദക സമൂഹത്തെ അതുവരെ അറിയാത്ത അനുഭൂതിതലത്തിലേക്ക് ഉയർത്തിയ അദ്ദേഹം
അംഗീകാരങ്ങളെ കുറിച്ച് ആലോചിച്ചിരുന്നില്ല. പൂർണമായും സംഗീതത്തിനായി സമർപ്പിക്കപ്പെട്ട വ്യക്തിത്വം. പല തലമുറയിലെ ഗായകർ അദ്ദേഹത്തിന്റെ ഗാനങ്ങൾ ആലപിച്ചു. വളരെ വൈകി ലഭിച്ച സംസ്ഥാന അവാർഡ് അദ്ദേഹം സ്വീകരിക്കുമോ എന്ന് ചിലർ സംശയം പ്രകടിപ്പിച്ചിരുന്നെങ്കിലും ഒരു പരാതിയും കൂടാതെ അദ്ദേഹം അത് സ്വീകരിച്ചു.
മൗലികവും സർഗാത്മകവുമായ തന്റെ സംഭാവനകളിലൂടെ ആസ്വാദക സമൂഹത്തിന്റെ മനസിൽ അദ്ദേഹം നേടിയെടുത്ത സ്ഥാനം എന്നും നിലനിൽക്കും. അർജുനൻ മാസ്റ്ററുടെ വിയോഗം സംഗീതലോകത്തിനു മാത്രമല്ല സമൂഹത്തിനാകെ നികത്താനാകാത്ത നഷ്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |