തിരുവനന്തപുരം: കൊവിഡ് പ്രതിരോധ ഫണ്ടിനായി രണ്ട് വർഷത്തേക്ക് എം.പി ഫണ്ട് മരവിപ്പിക്കാനുള്ള തീരുമാനം ന കേരളത്തിലെ വികസനപദ്ധതികളെ പ്രതികൂലമായി ബാധിച്ചേക്കും.
2014 -19 കാലയളവിൽ എം.പി ഫണ്ടിന്റെ 91 ശതമാനവും കേരളം ചെലവഴിച്ചിരുന്നു. . ഫണ്ട് നിറുത്തലാക്കുന്നത് വികസന പ്രവർത്തനങ്ങളെ മന്ദീഭവിപ്പിക്കുമെന്ന് കേരളത്തിൽ നിന്നുള്ള എം.പിമാർ വ്യക്തമാക്കിയിട്ടുണ്ട്. കൊവിഡ് പ്രതിരോധത്തിന് നിശ്ചിത തുക നീക്കിവയ്ക്കാൻ നിർദ്ദേശിക്കാതെ ഫണ്ട് ഒന്നാകെ മരവിപ്പിക്കുന്നത് മണ്ഡലത്തിൽ തങ്ങൾ നടപ്പാക്കാനുദ്ദേശിക്കുന്ന മറ്റ് പദ്ധതികളെയും അവതാളത്തിലാക്കുമെന്ന് എം. പിമാർ പറയുന്നു..
കൊവിഡിന്റെ പശ്ചാത്തലത്തിൽ ,സംസ്ഥാനത്ത് അടിസ്ഥാനസൗകര്യമൊരുക്കാൻ എം.പി. ഫണ്ട് ഉപയോഗിച്ചുള്ള നിരവധി പദ്ധതികൾ കേന്ദ്രത്തിന്റെ പരിഗണനയ്ക്ക് സമർപ്പിച്ചിട്ടുണ്ട്. .പുതിയ സാമ്പത്തിക വർഷം അടിസ്ഥാനമാക്കിയാണ് എം.പി ഫണ്ട് ഒഴിവാക്കുന്നതെന്നതിനാൽ ,2019-20 വർഷത്തെ പദ്ധതികൾക്ക് മുടക്കമുണ്ടാകില്ല. എന്നാൽ, കഴിഞ്ഞ സാമ്പത്തികവർഷം അംഗീകരിച്ച പദ്ധതികൾക്ക് ആദ്യ ഘട്ടമായ 50 കോടി മാത്രമാണ് ഇതുവരെ നൽകിയത്. രണ്ടാംഘട്ടത്തിലെ 50 കോടി ബാക്കിയുണ്ട്. 1993 ഡിസംബർ 23നാണ് എം.പി ഫണ്ട് തുടങ്ങിയത്. ആദ്യം പ്രതിവർഷം അഞ്ച് ലക്ഷം രൂപയായിരുന്നത് ഇപ്പോൾ അഞ്ച് കോടിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |