മുംബയിൽ മാസ്‌ക് നിർബന്ധമാക്കി
ന്യൂഡൽഹി: ഉത്തർപ്രദേശിൽ കൊവിഡ് രോഗം രൂക്ഷമായ 15 ജില്ലകൾ ഇന്നലെ അർദ്ധരാത്രി മുതൽ ഏപ്രിൽ 15 വരെ സമ്പൂർണമായി അടച്ചുപൂട്ടി. തലസ്ഥാനമായ ലക്‌നൗ, നോയിഡ, ആഗ്ര, ഷാംലി, കാൺപുർ,വാരണാസി, ബറേലി, സിതാപുർ,ബുലന്ദ്ശഹർ, മീററ്റ്, മഹാരാജ്ഗഞ്ച്, ഫിറോസാബാദ്, ബസ്തി, സഹരൻപുർ,ഗാസിയാബാദ് എന്നീ ജില്ലകളാണ് അടച്ചത്. അവശ്യവസ്തുക്കൾ വീട്ടിലെത്തിച്ച് നൽകും. ഓൺലൈനായി അവശ്യവസ്തുക്കളും മരുന്നുകളും ബുക്ക് ചെയ്യാം. പുറത്തിറങ്ങുന്നത് കർശനമായി തടഞ്ഞു.
മേഖലയിലെ വീടുകളടക്കം അണുവിമുക്തമാക്കും. മാദ്ധ്യമങ്ങൾക്കും പ്രവേശന വിലക്കുണ്ട്. .
യു.പിയിൽ ഇതുവരെ 332 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. 3 പേർ മരിച്ചു
ആഗ്രയിൽ 22 ഹോട്ട്‌സ്‌പോട്ടുകളുണ്ട്. നോയിഡ 12, കാൺപുർ 12, മീററ്റ് 7, വാരണാസി 4, ഷാംലി 3 എിūനെയാണ് മറ്റ് ഹോട്ട്സ്‌പോട്ടുകൾ. ഡൽഹി തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത നിരവധി പേർക്ക് യു.പിയിൽ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
രാജ്യത്ത് ഏറ്റവും കൂടുതൽ രോഗികളുള്ള മുംബയിൽ പുറത്തിറങ്ങുന്നവർക്ക് മാസ്‌ക് നിർബന്ധമാക്കി. ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യും. അവശ്യവസ്തുക്കൾ വാങ്ങാൻ പുറത്തിറങ്ങുന്നവർ മാസ്‌ക് ധരിക്കണമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അഭ്യർത്ഥിച്ചിരുന്നു.
ചണ്ഡീഗഡ്,നാഗാലാൻഡ്,ഒഡിഷ സംസ്ഥാനങ്ങളിലും പൊതുസ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമാക്കി.
24 മണിക്കൂറിനിടെ രാജ്യത്ത് 32 മരണവും 773 പുതിയ കേസുകളും ഉണ്ടായെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു. ആകെ 5194കേസുകൾ. ഡിസ്ചാർജ് ചെയ്തത് 402. covid19india.org വെബ്‌സൈറ്റിന്റെ കണക്കിൽ രാജ്യത്തെ മരണം 170 ആയി. ആകെ കേസുകൾ 5480.
- മദ്ധ്യപ്രദേശിൽ അവശ്യസർവീസുകൾ ഉറപ്പാക്കാൻ എസ്‌മ നിയമം.
-ഡൽഹിയിൽ എട്ടുപേർ വെന്റിലേറ്ററിലാണ്. ഒരു എ.എസ്.ഐയ്ക്ക് കൊവിഡ്
-ഡൽഹിയിലെ കേസുകളിൽ നാലുപേർ തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരാണ്.
-ഗുജറാത്തിൽ മരിച്ച 14 മാസം പ്രായമുള്ള കുഞ്ഞാണ് ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ച ഏറ്റവും പ്രായം കുറഞ്ഞ രോഗി.
-മഹാരാഷ്ട്രയിൽ 1078 കേസുകൾ. മരണം 69.
-തമിഴ്‌നാട് 690.മരണം 7
-ഡൽഹി 576. മരണം 9
-തെലങ്കാന 404. മരണം 11
-രാജസ്ഥാൻ 363.മരണം 2.
-ഉത്തർപ്രദേശ് 332. മരണം 3
-ആന്ധ്രപ്രദേശ് 329. മരണം 3
-മദ്ധ്യപ്രദേശ് 290. മരണം 21
-കർണാടക 181. മരണം 5
-ഗുജറാത്ത് 179. മരണം 16.
-ഹരിയാന 155. മരണം 2
-ജമ്മുകാശ്മീർ 125. മരണം 3
-പഞ്ചാബ് 101.മരണം 8
-പശ്ചിമബംഗാൾ 99. മരണം 5
-ഒഡിഷ 42. മരണം 1
-ബീഹാർ 38. മരണം 1
-ഉത്തരാഖണ്ഡ് -32
-അസാം-28
-ഹിമാചൽപ്രദേശ് -27 മരണം 2
-ചണ്ഡീഗഡ്-18
-ലഡാക്ക്-14
-ആൻഡമാൻ-11
-ചത്തീസ്ഗഡ്-10
-ഗോവ-7
-പുതുച്ചേരി-5
-ജാർഖണ്ഡ് -4
-മണിപ്പുർ-2
-അരുണാചൽപ്രദേശ്-1
-ദാദ്ര നഗർഹവേലി-1
-മിസോറാം-1
-ത്രിപുര-1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |