ബ്രസീലിയ: മലേറിയക്കെതിരായ ഹൈഡ്രോക്‌സി ക്ലോറോക്വീൻ മരുന്ന് കൊവിഡ് ചികിത്സക്ക് ഉപയോഗിക്കാമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞതിന് പിന്നാലെ, ഇന്ത്യയോട് മരുന്ന് ആവശ്യപ്പെട്ട് ബ്രസീലും. രാമായണത്തിലെ ഭാഗങ്ങൾ ഉദ്ധരിച്ചുകൊണ്ടാണ് ബ്രസീലിയൻ പ്രസിഡന്റ് ജെയിർ ബോൽസൊനാരോ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരിക്കുന്നത്. "ശ്രീരാമന്റെ അനുജൻ ലക്ഷ്മണന്റെ ജീവൻ രക്ഷിക്കാനായി ഹനുമാൻ ഹിമാലയത്തിൽ നിന്ന് സഞ്ജീവനി മരുന്ന് കൊണ്ട് വന്നത് പോലെ, രോഗികൾക്ക് യേശു ക്രിസ്തു കാഴ്ച ശക്തി പുനഃസ്ഥാപിച്ചത് പോലെ, ഇന്ത്യയും ബ്രസീലും ഒരുമിച്ച് ഈ ആഗോള പ്രതിസന്ധി മറികടക്കും. ദയവായി എന്റെ ആവശ്യം പരിഗണിക്കുക.''- പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ ബ്രസീലിയൻ പ്രസിഡന്റ് ജെയിർ ബോൽസൊനാരോ കുറിച്ചു. ഇന്ത്യയുടെ അയൽരാജ്യമായ നേപ്പാളും മലേറിയക്കെതിരായ മരുന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
നമ്മുടെ കഴിവിൽ വിശ്വസിക്കുന്നതും ആശ്രയിക്കുന്നതുമായ എല്ലാ അയൽ രാജ്യങ്ങൾക്കും ഈ മരുന്നുകൾ ആവശ്യമായ അളവിൽ വിതരണം ചെയ്യാൻ തീരുമാനിച്ചതായി വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |