ലണ്ടൻ: കൊവിഡ് മൂലം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ ബ്രിട്ടീഷ് പൗരന്മാരെ തിരിച്ചെത്തിക്കാൻ 12 വിമാനങ്ങൾ കൂടി ഏർപ്പെടുത്തിയതായി ബ്രിട്ടീഷ് ഹൈക്കമ്മിഷൻ അറിയിച്ചു. ഏഴ് വിമാനങ്ങൾ നേരത്തെ സജ്ജമാക്കിയിരുന്നു.
ആകെ 19 വിമാനങ്ങളിലായി 20നുള്ളിൽ 5,000 പൗരൻമാരെ തിരിച്ച് നാട്ടിലെത്തും.തിരുവനന്തപുരം, അമൃത്സർ, ആഹമ്മദാബാദ്, ഗോവ, ഹൈദരാബാദ്, കൊൽക്കത്ത, ചെന്നൈ എന്നിവിടങ്ങളിൽ നിന്നാണ് 12 വിമാനങ്ങൾ പുറപ്പെടുക. നേരത്തെ പ്രഖ്യാപിച്ച ഏഴ് വിമാനങ്ങൾ ഗോവ, മുംബയ്, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് പുറപ്പെടും. 317 പേരുമായി ആദ്യ വിമാനം വ്യാഴാഴ്ച ഗോവയിൽ നിന്ന് ബ്രിട്ടണിലെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |