
കൊച്ചി: ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മൂന്ന് മാസത്തിൽ അമേരിക്കയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിലെ(ജി.ഡി.പി) വളർച്ച നിരക്ക് 1.4 ശതമാനമായി കുത്തനെ ഇടിഞ്ഞു. ജൂലായ് മുതൽ സെപ്തംബർ വരെ വളർച്ച നിരക്ക് 4.4 ശതമാനമായിരുന്നു. സർക്കാരിന്റെ ചെലവുകളിലെ കുറവും ഉപഭോക്തൃ ഉപഭോഗത്തിലെ ഇടിവുമാണ് തിരിച്ചടിയായത്. അമേരിക്കയിലെ താെഴിൽ മേഖലയിലെ തളർച്ച ശക്തമാകുന്നുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു. കുടിയേറ്റക്കാർക്കെതിരെ ഡൊണാൾഡ് ട്രംപ് നടപടി കടുപ്പിച്ചതോടെ ജോലിക്കായി ആളെ കിട്ടാനില്ലാത്ത സാഹചര്യമാണെങ്കിലും സ്വകാര്യ മേഖലയിൽ പുതിയ തൊഴിലവസരങ്ങളുണ്ടാകുന്നില്ല. ട്രംപിന്റെ പകരത്തീരുവ സാമ്പത്തിക മേഖലയ്ക്ക് തിരിച്ചടിയായെന്നും ധനകാര്യ വിദഗ്ദ്ധർ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |