കൂത്താട്ടുകുളം: കൊവിഡ് ബാധിച്ച് യു.കെയിലെ ഡർബിയിലുള്ള ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൂത്താട്ടുകുളം കിഴകൊമ്പ് മോളേപ്പറമ്പിൽ എം.എം. സിബി (49) നിര്യാതനായി. കഴിഞ്ഞ ശനിയാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്നു. വെള്ളിയാഴ്ച ഇന്ത്യൻസമയം വൈകിട്ട് 4.15 ഓടെ ആയിരുന്നു അന്ത്യം. ഭാര്യ : അങ്കമാലി പീച്ചാനികാട് പാലായിൽ അനു. മക്കൾ : ജോൺ, മാർക്ക്.
ഭാര്യയും മക്കളും യു.കെയിലെ വീട്ടിൽ നിരീക്ഷണത്തിലാണ്. അനു യു.കെയിൽ നഴ്‌സാണ്. ഏഴ് വർഷത്തോളമായി ഇവർ കുടുംബസമേതം യു.കെയിലാണ്. സിബി യു.കെയിൽ പോകുന്നതിന് മുമ്പ് കൂത്താട്ടുകുളം മാർക്കറ്റ് റോഡിൽ മോളേപ്പറമ്പിൽ മെഡിക്കൽസ് എന്ന സ്ഥാപനം നടത്തിയിരുന്നു. പരേതരായ മാണിയുടെയും ഏലിയാമ്മയുടെയും മകനാണ്. സഹോദരി : സിനി തങ്കച്ചൻ മേക്കടമ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |