തൃശൂർ : പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ചില ഓൺലൈൻ, സാമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ ഊഹാപോഹങ്ങൾ മാത്രമാണെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രൊഫ.കെ. മാധവൻകുട്ടി അറിയിച്ചു. നാട്ടിലെ സാഹചര്യങ്ങൾ ബോദ്ധ്യമുള്ളവരാണ് പൂരം സംഘാടകർ. തുടർന്നുള്ള ദിവസങ്ങളിലെ സാഹചര്യവും സർക്കാരിന്റെ നിർദ്ദേശങ്ങളും അനുസരിച്ച് തീരുമാനമെടുക്കുമെന്നും സംഘാടകർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |