തിരുവനന്തപുരം: മേടമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട 13ന് വൈകിട്ട് 5ന് തുറക്കും. ഭക്തർക്ക് പ്രവേശനം അനുവദിക്കില്ല.
വിഷുവിന് പുലർച്ചെ 5മണിക്ക് നട തുറക്കും. തുടർന്ന് അയ്യപ്പനെ വിഷുക്കണി കാട്ടും. പതിവ് അഭിഷേകവും ഗണപതിഹോമവും ഉണ്ടാകും. എല്ലാ ദിവസവും രാവിലെയും വൈകിട്ടും പതിവ് ആരാധന ഉണ്ടാകും.
നെയ്യഭിഷേകം,ഉദയാസ്തമന പൂജ, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം, സഹസ്രകലശാഭിഷേകം, അഷ്ടാഭിഷേകം എന്നിവ ഉണ്ടാകില്ല. 18ന് രാത്രി 7.30ന് നട അടയ്ക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |