മുംബയ്: കൊവിഡ് പരിശോധനാ ഫലം പോസിറ്റീവായതിൽ മനംനൊന്ത് മഹാരാഷ്ട്രയിൽ തബ്‌ലീഗ് ജമാഅത്ത് അംഗം ആത്മഹത്യ ചെയ്തു. അകോലയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അസം സ്വദേശിയായ 30കാരനെ ഇന്നലെ രാവിലെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കൊവിഡ് ഐസൊലേഷൻ വാർഡിലെ ബാത്ത്റൂമിനുള്ളിൽ വച്ച് ബ്ലേഡ് കൊണ്ട് കഴുത്ത് മുറിക്കുകയായിരുന്.നു വെള്ളിയാഴ്ച വൈകിട്ടാണ് ഇയാൾക്ക് വൈറസ് സ്ഥിരീകരിച്ചത്. ഡൽഹി നിസാമുദ്ദീനിലെ മതസമ്മേളനത്തിൽ പങ്കെടുത്ത ശേഷം മറ്റ് തബ്‌ലീഗി ജമാഅത്ത് അംഗങ്ങൾക്കൊപ്പമാണ് ഇയാൾ മഹാരാഷ്ട്രയിലെ അകോലയിലേക്കെത്തിയത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് കൊവിഡ് ലക്ഷണങ്ങൾ അനുഭവപ്പെട്ടതിനെത്തുടർന്ന് ഇയാൾ സ്വയം ആശുപത്രിയിൽ ചികിത്സയ്ക്കെത്തുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |