ന്യൂഡൽഹി: വീഡിയോ കോൺഫറൻസിന് സൂം ആപ്പ് ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്നും ഔദ്യോഗിക ആവശ്യങ്ങൾക്കായി അത് ഉപയോഗിക്കരുതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പു നൽകി. സ്വകാര്യവ്യക്തികൾ ഇതുപയോഗിക്കുമ്പോൾ ജാഗ്രത പുലർത്തണമെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
സുരക്ഷാവീഴ്ചകൾ ചൂണ്ടിക്കാട്ടിയതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാരിന്റെ നടപടി. കഴിഞ്ഞ ഒന്നിന് സൂം ആപ്പ് ഉപയോഗിച്ച് വീഡിയോ കോൺഫറൻസിംഗ് നടത്തുന്നതിന്റെ ചിത്രം പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പുറത്തുവിട്ടിരുന്നു. തൊട്ടുപിന്നാലെ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയും മീറ്റിംഗുകൾ സൂം ആപ്പിലൂടെ നടത്തുന്നതിന്റെ ചിത്രങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കുവച്ചു. വീഡിയോ കോൺഫറൻസിനും ഓൺലൈൻ ക്ലാസുകൾക്കുമെല്ലാം ചൈനീസ് നിർമ്മിതവും അമേരിക്കൻ അധിഷ്ഠിതവുമായ ഈ ആപ്പിനെ ആശ്രയിച്ചിരുന്നു. ലോക്ക്ഡൗൺ കാലത്ത് ഇതിന്റെ ഉപഭോഗം വർദ്ധിച്ചു. സൈബർ കുറ്റവാളികൾക്ക് മീറ്റിംഗിനെക്കുറിച്ചും രാജ്യത്തെക്കുറിച്ചുമുള്ള വിവരങ്ങൾ ഈ ആപ്പിലൂടെ വേഗത്തിൽ ഹാക്ക് ചെയ്യാൻ സാധിക്കുമെന്ന് രാജ്യത്തെ സൈബർ വിദഗ്ദ്ധർ പറയുന്നു. ആപ്പ് ഉപയോഗിക്കുന്ന സ്വകാര്യവ്യക്തികൾക്ക് 9 ഇന മാർഗനിർദ്ദേശങ്ങളും കേന്ദ്രം പുറത്തിറക്കി. ഓരോ തവണ ഉപയോഗിക്കുമ്പോഴും പുതിയ യൂസർ ഐഡിയും പാസ് വേഡും ഉപയോഗിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |