സാന്റിയാഗോ: പ്രശസ്ത ചിലിയൻ എഴുത്തുകാരനും മാദ്ധ്യമപ്രവർത്തകനുമായ ലൂയിസ് സെപുൽവെദ കൊവിഡ്ബാധിച്ച് മരിച്ചു. 70 വയസായിരുന്നു. ലൂയിസിന്റെ ക്രോണിക്കിൽ ഒഫ് പോട്രോ നോബഡി, ഫിയർ ലൈഫ് ഡെത്ത് ആൻഡ് അതർ ഹാലൂസിനേഷൻസ്, ദ വേൾഡ് അറ്റ് ദ എൻഡ് ഒഫ് ദ വേൾഡ് എന്നീ പുസ്തകങ്ങൾ ഏറെ പ്രശസ്തമാണ്. സിനിമ സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. കാർമൻ യാനസ് ആണ് ഭാര്യ. ആറ് മക്കളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |