തൊടുപുഴ: ബൈക്ക് പൊലീസ് പിടിച്ചെടുത്തതിൽ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു. ഇടുക്കി ചിന്നക്കനാൽ സ്വദേശി വിജയ പ്രകാശാണ് മരിച്ചത്. പുലർച്ചെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചായിരുന്നു മരണം. ആത്മഹത്യാശ്രമത്തിനിടെ വിജയപ്രകാശിന് ശരീരത്തിൽ 75 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു.ലോക്ക്ഡൗണിൽ ബൈക്കുമായി പുറത്തേക്കിറങ്ങിയ ഇയാളുടെ ബൈക്ക് കഴിഞ്ഞ ദിവസം പൊലീസ് പിടിച്ചെടുത്തിരുന്നു.ഇതിൽ മനംനൊന്ത ഇയാൾ ശരീരത്തിലേക്ക് പെട്രോൾ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |