കൊച്ചി : കൊവിഡ് രോഗബാധിതരുടെ വിവരങ്ങൾ യു.എസ് കമ്പനിയായ സ്‌പ്രിൻക്ളറിനു കൈമാറിയ കരാർ ഇടപാടിനെക്കുറിച്ച് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് കൊല്ലം ചെളിക്കുഴി സ്വദേശി അബ്ദുൾ ജബ്ബാറുദ്ദീൻ, ആലുവ സ്വദേശി മൈക്കിൾ വർഗീസ് എന്നിവർ ഹൈക്കോടതിയിൽ ഹർജി നൽകി. നടപടി പൊതു താത്പര്യത്തിനെതിരും നിയമവിരുദ്ധവുമാണ്. സർക്കാർ ശേഖരിക്കുന്ന വ്യക്തിവിവരങ്ങൾ സ്വകാര്യലാഭത്തിനു വേണ്ടി കൈമാറുന്നത് വിശ്വാസവഞ്ചനയാണെന്നും മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കുമെതിരെ ഇതുമായി ബന്ധപ്പെട്ട് ആരോപണങ്ങളുണ്ടെന്നും ഹർജിയിൽ പറയുന്നു.
സ്‌പ്രിൻക്ളറുമായുള്ള ഇടപാടിലെ കള്ളക്കളികൾ പുറത്തു കൊണ്ടുവരാൻ സമഗ്ര സാമ്പത്തിക പരിശോധന നടത്താൻ കേന്ദ്ര സർക്കാരിനു നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി അഡ്വ. ബാലു ഗോപാലകൃഷ്‌ണൻ നേരത്തെ ഹർജി നൽകിയിരുന്നു. ഇരു ഹർജികളും ഇന്ന് പരിഗണിച്ചേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |