*പിറ കാണുന്നവർ അറിയിക്കണമെന്ന് പാളയം ഇമാം
തിരുവനന്തപുരം: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ മുസ്ലീം ആരാധനാലയങ്ങളിൽ നിലവിലുള്ള നിയന്ത്രണങ്ങൾ വിശുദ്ധ റംസാൻ മാസത്തിലും തുടരാൻ വിവിധ മുസ്ലീം സംഘടനാനേതാക്കളും, മത പണ്ഡിതന്മാരുമായി നടത്തിയ ആശയ വിനിമയത്തിൽ ധാരണ.നോമ്പുതുറ ഇന്നോ നാളെയോ ദർശിക്കാനാവുമെന്നാണ് കരുതുന്നത്. പിറ കാണുന്നവർ 0417-2475924,9605561702 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് പാളയം ഇമാം വി.പി.സുഹൈബ് മൗലവി അറിയിച്ചു.
പ്രധാന നിർദ്ദേശങ്ങൾ
'വിശ്വാസികൾക്ക് പള്ളികളിലെ പ്രാർത്ഥന പൂർണമായും നിരോധിച്ചിരിക്കുന്നു.സർക്കാർ നിർദ്ദേശങ്ങൾ കർശനമായും പാലിക്കണം.എല്ലാ വിശ്വാസികളും അവരാൽ കഴിയും വിധം ദരിദ്രരെ സഹായിക്കണം.. മാസപ്പിറവി പ്രഖ്യാപിക്കുന്നതിന് പാളയം ജുമുഅ മസ്ജിദിൽ ഇമാമുമാരുടെ സംഗമം ഫോൺ വഴിയായിരിക്കും'.
-വി.പി.സുഹൈബ് മൗലവി
പാളയം ഇമാം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |