*ഇന്ന് മുതൽ രണ്ട് നമ്പരിന് ഒരു ദിവസം
* മുൻഗണനേതര വിഭാഗക്കാർക്ക് മേയ് 4 മുതൽ
തിരുവനന്തപുരം: പിങ്ക് റേഷൻകാർഡുകാർക്കുള്ള സംസ്ഥാന സർക്കാരിന്റെ സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണക്രമത്തിൽ മാറ്റം വരുത്തി.
ഇന്നലെ വരെ റേഷൻകാർഡിന്റെ അവസാന അക്കത്തിൽ ഒരു നമ്പരിന് ഒരു ദിവസമെന്ന ക്രമത്തിലായിരുന്നു വിതരണം. ഇന്നു മുതൽ രണ്ട് നമ്പരിന് ഒരു ദിവസമാക്കി . റെഡ് സോണുകളിലും ഹോട്ട് സ്പോട്ടുകളിലും നമ്പർക്രമം നോക്കാതെ വിതരണം ചെയ്യും.പുതിയ ക്രമീകരണമനുസരിച്ച് മേയ് 3ന് പിങ്ക് കാർഡുകാർക്കുള്ള കിറ്റ് വിതരണം അവസാനിക്കും. നേരത്തെ തീരുമാനിച്ചതനുസരിച്ച് ഇത് മേയ് 7 വരെയായിരുന്നു. 59 ലക്ഷം പിങ്ക് കാർഡുടമകൾ രണ്ടു ദിവസങ്ങളിലായി കിറ്റ് വാങ്ങി.മുൻഗണനേതര വിഭാഗക്കാർക്കുള്ള സൗജന്യ കിറ്റുകളുടെ വിതരണം മേയ് 4 ന്ആരംഭിക്കും.
പിങ്ക്കാർഡിന്റെ
അവസാന അക്കം
ഏപ്രിൽ 29- 2,3
ഏപ്രിൽ 30- 4, 5
മേയ് 2- 6, 7
മേയ് 3 - 8,9
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |