തിരുവനന്തപുരം: കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ക്ഷീരകർഷകർ നേരിടുന്ന പ്രതിസന്ധിക്ക് ആശ്വാസമായി മിൽമ വിതരണം ചെയ്യുന്ന എല്ലാ കാലിത്തീറ്റകൾക്കും ചാക്കൊന്നിനു 40 രൂപ വീതം സ്പെഷ്യൽ ഡിസ്‌കൗണ്ട് അനുവദിച്ചതായി മിൽമ ചെയർമാൻ പി.എ. ബാലൻ അറിയിച്ചു. ഈ ആനുകൂല്യം നാളെ മുതൽ പ്രാബല്യത്തിൽ വരും. ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ക് ഡൗൺ ആയിരിക്കുമെങ്കിലും മിൽമയുടെ പാൽ സംഭരണവും വിതരണവും പതിവുപോലെ ഉണ്ടായിരിക്കുമെന്നും ചെയർമാൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |