
തിരുവനന്തപുരം: വെറും 3.5 ലക്ഷം രൂപയുടെ വായ്പയില്‍ തുടങ്ങി, ഇന്ന് 80 ലക്ഷം രൂപയുടെ ആസ്തിയുള്ള സ്ഥാപനമായി വളര്‍ന്നിരിക്കുകയാണ് കോഴിക്കോട്ടെ കുടുംബശ്രീയുടെ ടെക്നോ വേള്‍ഡ് തേര്‍ഡ് ഐ.ടി യൂണിറ്റ്. കേരളത്തിലെ കുടുംബശ്രീ സംരംഭങ്ങളുടെ ഐ.ടി. രംഗത്തെ ആദ്യ ഡിജിറ്റല്‍ ഇന്‍ക്യുബേഷന്‍ സെന്ററാകാനുള്ള ഒരുക്കത്തിലുമാണ് സ്ഥാപനം. വിജയ കെ, സാബിറ എന്‍.പി., ജിഷ സി.പി, ദിവ്യ കെ., ബീന കെ. എന്നിവരാണ് ടെക്നോവേള്‍ഡിന് പിന്നില്‍. ജനുവരിയോടെ പരിശീലനം ആരംഭിക്കും.
സംരംഭങ്ങള്‍ക്ക് കൈത്താങ്ങ്
സംസ്ഥാനത്തെ ആദ്യത്തെ ഡിജിറ്റല്‍ ഇന്‍ക്യുബേഷന്‍ സെന്റര്‍ എന്ന പദവിയിലേക്ക് ടെക്നോ വേള്‍ഡ് ഉയര്‍ത്തപ്പെടുന്നതോടെ, ഐ.ടി മേഖലയലേക്ക് കടന്നുവരുന്ന പുതിയ കുടുംബശ്രീ സംരംഭങ്ങള്‍ക്ക് ഇവര്‍ പിന്തുണ നല്‍കും. ഇന്‍ക്യുബേഷന്‍ സെന്ററിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. തിരഞ്ഞെടുപ്പിന് ശേഷം സെന്ററിനാവശ്യമായ പരിശീലനം നല്‍കുമെന്നാണ് കുടുംബശ്രീ അറിയിച്ചിട്ടുള്ളത്. ഐ.ടി രംഗത്ത് സ്വന്തമായി ഒരു സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന തിരഞ്ഞെടുക്കപ്പെട്ട വനിതകള്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കുക.
പുതിയ ഐ.ടി യൂണിറ്റുകള്‍ക്ക് പ്രാരംഭഘട്ട പരിശീലനം നല്‍കുക
ബിസിനസ് പ്ലാന്‍ തയ്യാറാക്കുക
മാര്‍ക്കറ്റിംഗ്, ധനസമാഹരണം എന്നിവയില്‍ മാര്‍ഗനിര്‍ദ്ദേശം നല്‍കുക
പരിചയസമ്പന്നരായ ടെക്നോ വേള്‍ഡ് അംഗങ്ങളുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കാനുള്ള അവസരം ഒരുക്കുക
കമ്പ്യൂട്ടര്‍ പരിശീലനം, ഡാറ്റാ എന്‍ട്രി ജോലികള്‍, ഡി.ടി.പി സര്‍വീസുകള്‍, സര്‍ക്കാര്‍ ഇ-സേവാ കേന്ദ്രങ്ങളുടെ നടത്തിപ്പ് തുടങ്ങിയ സേവനങ്ങളിലൂടെ ദേശീയ തലത്തില്‍ മികച്ച സംരംഭത്തിനുള്ള പുരസ്‌കാരം നേടിയ യൂണിറ്റാണിത്. കുടുംബശ്രീയുടെ ഐ.ടി മേഖലയിലെ ഏറ്റവും വലിയ വിജയമാണിത്.
സംരംഭത്തിന്റെ ഓരോ ഘട്ടത്തിലെയും വിജയത്തിന് പിന്നില്‍ കുടുംബശ്രീയുടെ പിന്തുണ വളരെ വലുതാണ്. മികച്ച രീതിയില്‍ പരിശീലനം ലഭ്യമാക്കുന്ന ഇന്‍ക്യുബേഷന്‍ സെന്ററാണ് ആരംഭിക്കുക.- വിജയ കെ., ടീം ലീഡര്‍
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |