തിരുവനന്തപുരം : മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോയിൻറ് ഡയറക്ടർ (മെഡിക്കൽ) ആയി ഡോ. തോമസ് മാത്യുവിനെ നിയമിച്ചതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. പുതിയ സ്പെഷ്യൽ ഓഫീസറെ നിയമിക്കുന്നത് വരെ ആ ചുമതലയും ഇദ്ദേഹത്തിനാണ്. കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രൊഫസറായ ഡോ. തോമസ് മാത്യു നിലവിൽ എറണാകുളം മെഡിക്കൽ കോളേജ് പ്രിൻസിപ്പലാണ്. നേരത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |