*മുൻഗണനേതര വിഭാഗക്കാർക്ക് 10 കിലോ അരി 15 രൂപ നിരക്കിൽ
തിരുവനന്തപുരം: മുൻഗണനാ (മഞ്ഞ്,പിങ്ക് കാർഡുകൾ) വിഭാഗക്കാർക്കാണ് പ്രധാനമന്ത്രി ഗ്രാമീൺ കല്യാൺ യോജന പദ്ധതിപ്രകാരമുള്ള സൗജന്യ അരി (ആളൊന്നിന് അഞ്ച് കിലോ ) വിതരണം മേയ്, ജൂൺ മാസങ്ങളിലും തുടരും. . ഇവർക്ക് സാധാരണ എല്ലാ മാസവും കിട്ടുന്ന അരിയും വാങ്ങാം. ഇതോടൊപ്പം കാർഡ് ഒന്നിന് രണ്ട് കിലോ വീതം കടലയോ പയറോ സൗജന്യമായി ലഭിക്കും.
നീല, വെള്ള റേഷൻ കാർഡ് ഉടമകൾക്ക് (മുൻഗണനേതര വിഭാഗം) സാധാരണ ലഭിക്കുന്ന ധാന്യവിഹിതത്തിന് പുറമേ ഈ മാസവും അടുത്ത മാസവും 10 കിലോ അരി വീതം കിലോയ്ക്ക് 15 രൂപ നിരക്കിൽ നൽകുമെന്നു മന്ത്രി പി.തിലോത്തമൻ അറിയിച്ചു. മുൻഗണനാ വിഭാഗത്തിന് ഈ മാസത്തെ കേന്ദ്ര വിഹിതം നൽകുന്നതു 20നു ശേഷമായിരിക്കും. മുൻഗണനേതര വിഭാഗങ്ങൾക്ക് (നീല, വെള്ള കാർഡുകൾ) സംസ്ഥാന സർക്കാരിന്റെ സൗജന്യ പലവ്യഞ്ജന കിറ്റുകളുടെ വിതരണം 8 ന് ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |