തിരുവനന്തപുരം: ജില്ല വിട്ട് യാത്ര ചെയ്യുന്നവർക്ക് പാസ് ലഭിക്കാനായി ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയതായി മുഖ്യമന്ത്റി അറിയിച്ചു.
www.pass.bsafe.kerala.gov.in വെബ്സൈറ്റിലൂടെ പാസിന് അപേക്ഷിക്കാം. അപേക്ഷകരുടെ മൊബൈൽ ഫോണിലേയ്ക്ക് പാസിന്റെ ലിങ്ക് ലഭിക്കും. അതത് പൊലീസ് സ്റ്റേഷനുകളുമായി ബന്ധപ്പെട്ട് പാസ് ലഭിക്കാൻ ചില ബുദ്ധിമുട്ടുകളുണ്ടെന്ന് ശ്രദ്ധയിൽപ്പെട്ടതിനാലാണ് ഇതിനായി ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയതെന്നും മുഖ്യമന്ത്റി പറഞ്ഞു.
മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വാളയാറിലെത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കാനും പരിശോധന വേഗത്തിലാക്കാനും നിർദേശം നൽകിയിട്ടുണ്ട്. നാടുകാണി ചുരം വഴി കേരളത്തിലേക്ക് പ്രവേശിക്കാൻ അനുമതി നൽകണമെന്ന ആവശ്യം പ്രാദേശികമായി ഉയർന്നിട്ടുണ്ടെന്നും ഇക്കാര്യത്തിൽ കർണാടക സർക്കാരുമായി ബന്ധപ്പെട്ട് പരിഹാരം കാണാൻ ശ്രമിക്കുമെന്നും മുഖ്യമന്ത്റി വ്യക്തമാക്കി.
കൊയ്‌ത്തു കഴിഞ്ഞിട്ടും നെല്ല് സംഭരണം തടസ്സപ്പെടുന്നതായി ആലപ്പുഴയിൽ നിന്ന് പരാതിയുണ്ട്. മില്ലുടമകൾ ഇക്കാര്യത്തിൽ സഹായകരമായ നിലപാട് സ്വീകരിക്കണം. മഴക്കാലം വരുന്ന സാഹചര്യത്തിൽ ഇതിൽ പ്രത്യേക ശ്രദ്ധ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |