പ്രോത്സാഹനത്തിന് പരസ്യ കാമ്പയിൻ സംഘടിപ്പിക്കും
കൊച്ചി: കൊവിഡും ലോക്ക്ഡൗണും മൂലം തളർന്ന ബ്രാൻഡുകൾക്ക് ഉണർവേകാൻ കേരളത്തിലെ പരസ്യ ഏജൻസികളുടെ കൂട്ടായ്‌മയായ കേരള അഡ്വർടൈസിംഗ് ഏജൻസീസ് അസോസിയേഷൻ (കെ3എ) പരസ്യ കാമ്പയിൻ സംഘടിപ്പിക്കും. പ്രമുഖ ഔട്ട്‌ഡോർ പരസ്യ കമ്പനിയായ സീറോ ഡിഗ്രിയുമായി ചേർന്ന് 'ഔട്ട്‌ഡോർ സോഷ്യൽ അവയർനെസ് ക്രിയേറ്റീവ് കാമ്പയിൻ - 2020" ആണ് സംഘടിപ്പിക്കുന്നത്.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന ക്രിയേറ്രീവുകൾ പരസ്യ ഏജൻസികൾ വഴി കാമ്പയിനിലേക്ക് സമർപ്പിക്കാം. കൊവിഡ് അവബോധം, അതിജീവനം, കൊവിഡ് പോരാളികൾക്കുള്ള ആദരം എന്നീ വിഭാഗങ്ങളിലാണ് ക്രിയേറ്രീവുകൾ സമർപ്പിക്കേണ്ടത്. ഇതിൽ ഒന്നോ അതിലധികോ വിഭാഗങ്ങൾ തിരഞ്ഞെടുക്കാം. ക്രിയേറ്റീവുകൾ മേയ് 20ന് വൈകിട്ട് അഞ്ചിന് മുമ്പായി www.zerodegreegroup.com/osacc എന്ന വെബ്‌സൈറ്രിലൂടെ സമർപ്പിക്കണം.
കേരളത്തിലുള്ള ഔട്ട്‌ഡോർ സ്‌പെഷ്യലിസ്‌റ്റ് ഏജൻസി, മീഡിയ ഏജൻസി, ക്രിയേറ്രീവ് ഏജൻസി, ഫ്രീലാൻസ് അഡ്വർടൈസർമാർ, ഫ്രീലാൻസ് അഡ്വർടൈസിംഗ് ഗ്രൂപ്പ് എന്നിവർക്ക് കാമ്പയിനിൽ പങ്കെടുക്കാം. പ്രത്യേക എൻട്രി ഫീസ് ഇല്ല. ബ്രാൻഡുകളും പരസ്യ ഏജൻസികളും സംയുക്തമായി കൊവിഡ് പ്രതിരോധ-ബോധവത്കരണ പ്രവർത്തനങ്ങളിൽ പങ്കാളിയാവുകയെന്നതാണ് കാമ്പയിന്റെ ലക്ഷ്യം.
പരസ്യങ്ങൾ സൗജന്യമായി
കൊച്ചി മെട്രോ പില്ലറിൽ
എൻട്രികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന പരസ്യങ്ങൾ 15 ദിവസത്തേക്ക് സൗജന്യമായി കൊച്ചി മെട്രോ പില്ലറിൽ പ്രദർശിപ്പിക്കുമെന്ന് സീറോ ഡിഗ്രി മാനേജിംഗ് ഡയറക്‌ടർ ഡാനി ആന്റണി പറഞ്ഞു. കുറഞ്ഞത് 50 ബ്രാൻഡുകളുടെ പരസ്യങ്ങൾ പ്രദർശിപ്പിക്കാനാകും.
മെട്രോ പില്ലറിൽ പ്രദർശിപ്പിക്കുന്നവയിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവയ്ക്ക് ഗോൾഡ് കാറ്റഗറിയിൽ മൂന്ന് വിജയികൾക്ക് 50,000 രൂപവീതവും സിൽവർ കാറ്റഗറിയിലെ മൂന്നു വിജയികൾക്ക് 25,000 രൂപവീതവും കെ3എ അവാർഡ് നൽകും. തിരഞ്ഞെടുക്കപ്പെടുന്ന ക്രിയേറ്രീവുകൾക്ക് സർട്ടിഫിക്കറ്റും നൽകുമെന്ന് കെ3എ ജനറൽ സെക്രട്ടറി രാജു മേനോൻ പറഞ്ഞു. കാമ്പയിന് ശേഷം സംഘടിപ്പിക്കുന്ന പരിപാടിയിൽ അവാർഡുകൾ സമ്മാനിക്കും. ഫോൺ : 93877 67676, 81138 38383. ഇ-മെയിൽ : osacc@zerodegreegroup.com
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |