തിരുവനന്തപുരം: അന്യസംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നും ലക്ഷക്കണക്കിന് മലയാളികൾ കേരളത്തിലേക്ക് വരാനാകാതെ നരകയാതന അനുഭവിക്കുമ്പോൾ ഖജനാവിൽ നിന്ന് കോടികളാണ് മുഖ്യമന്ത്രിയുടെ മുഖംമിനുക്കലിന് വിനിയോഗിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസ്താവിച്ചു. മുഖ്യമന്ത്രിയുടെ വിദേശയാത്രയോടനുബന്ധിച്ച് വിദേശ പി.ആർ ഏജൻസിക്ക് വരെ ശൂന്യമായ ഖജനാവിൽ നിന്ന് വിദേശനാണ്യത്തിൽ പണം നല്കി. മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റ് പരിപാലനത്തിനും സോഷ്യൽ മീഡിയ പ്രചാരണത്തിനുമായി 12 പാർട്ടി പ്രവർത്തകരെയാണ് പുറംവാതിലിലൂടെ സി-ഡിറ്റിൽ തിരുകിക്കയറ്റിയത്. ഇവരുടെ ഒരു വർഷത്തെ ശമ്പളം 80.24 ലക്ഷം രൂപയാണ്. ഉമ്മൻ ചാണ്ടിയുടെ കാലത്ത് മൂന്നു പേർ ചെയ്തിരുന്ന ജോലിയാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |