തിരുവനന്തപുരം : കൊവിഡ് പ്രതിരോധത്തിൽ മുൻനിരപോരാളികളായ നഴ്സുമാരുടെ ആരോഗ്യ സംരക്ഷണത്തിന് സർക്കാർ പ്രത്യേക കരുതലാണ് നൽകുന്നതെന്ന് മന്ത്രി കെ.കെ.ശൈലജ നഴ്സസ് ദിന സന്ദേശത്തിൽ പറഞ്ഞു. സുരക്ഷ ഉപകരണങ്ങൾ നൽകിക്കൊണ്ടു മാത്രമേ കൊവിഡ് രോഗികളെ ശുശ്രൂക്ഷിക്കാൻ ആരോഗ്യ പ്രവർത്തകരെ നിയോഗിക്കുകയുള്ളൂ. മുൻകരുതലെടുത്തെങ്കിലും വൈറസ് ബാധയുണ്ടായ നഴ്സുമാർ, ജെ.എച്ച്.ഐമാർ തുടങ്ങിയവരെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത് നല്ല പരിചരണത്തിലൂടെ രോഗം ഭേദമാക്കി. കൊവിഡിനെതിരായ പോരാട്ടം അവസാനിച്ചിട്ടില്ലെന്നും നിപ വൈറസിനെ ചെറുക്കുന്നതിനിടയിൽ ജീവൻ പൊലിഞ്ഞ ലിനി ഓരോ നഴ്സസ് ദിനത്തിലും നൊമ്പരമാണെന്നും മന്ത്രി പറഞ്ഞു. ഈ വർഷത്തെ നഴ്സസ് ദിനാചരണവും അവാർഡ് ദാനവും പ്രത്യേക സാഹചര്യത്തിൽ ഒഴിവാക്കിയെങ്കിലും ഓരോരുത്തരുടെയും സേവനങ്ങൾ സർക്കാർ വിലമതിക്കുന്നതായും മന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |