റിയാദ്: തുടർന്ന് ബഡ്ജറ്റിലെ ചിലവിനത്തിൽ വലിയ കുറവു വരുത്താൻ സൗദി ഭരണകൂടം നിർബന്ധിതമായതായാണ് വിവരം. സൽമാൻ രാജകുമാരൻ ലക്ഷ്യമിടുന്ന പരിഷ്ക്കാരങ്ങളെയും പ്രതിസന്ധി ബാധിക്കുമോ എന്ന സംശയവും വിവിധ കേന്ദ്രങ്ങളിൽനിന്ന് ഉന്നയിക്കപ്പെടുന്നുണ്ട്. ആഗോളവിപണിയിൽ ഇപ്പോൾ ക്രൂഡിനുള്ള വില കഴിഞ്ഞ വർഷം ഈ സമയത്തുണ്ടാിയിരുന്നതിന്റെ പകുതി മാത്രമാണ്. സൗദി സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഏറ്റവും വലിയ എണ്ണ കമ്പനി ആരാംകോയുടെ ലാഭത്തിൽ 25 ശതമാനത്തിന്റെ കുറവാണ് ഈയിടെ പുറത്തുവന്ന കണക്കുകളിൽ ഉണ്ടായത്. ഇതിന് പുറമെ സൗദിയിലെ കൊവിഡ് പടർന്നതും പ്രശ്‌നങ്ങൾ രൂക്ഷമാക്കുന്നു. മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവർ നാട്ടിലേക്ക് മടങ്ങുന്നത് കുടുതൽ വലിയ പ്രതിസന്ധി നിർമ്മാണ മേഖലയിൽ സൃഷ്ടിച്ചേക്കും. ഗൾഫ് മേഖലയിൽ കൊവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ചത് സൗദിയെയാണ്.
ഖത്തറിൽ ഇളവ്
ദോഹ: കൊവിഡ്–19 പശ്ചാത്തലത്തിൽ രാജ്യത്തെ റസ്റ്ററന്റുകൾക്കും കഫേകൾക്കും ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം. മന്ത്രാലയത്തിന്റെ പുതിയ തീരുമാനപ്രകാരം റസ്റ്ററന്റുകൾക്കും കഫേകൾക്കും ഇനി മുതൽ ഹോം ഡെലിവറിയോടൊപ്പം ഷോപ്പുകളിലെത്തുന്നവർക്ക് പാർസൽ സേവനവും നൽകാം. കൊവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഖത്തറിലെ റസ്റ്ററൻറുകൾക്കും കഫേകൾക്കും ഹോം ഡെലിവറി സേവനം മാത്രമേ നൽകാനാകൂ എന്ന് നേരത്തെ മന്ത്രാലയം തീരുമാനിച്ചിരുന്നു.എന്നാൽ, മാളുകളിൽ പ്രവർത്തിക്കുന്ന കഫേകൾക്കും റസ്റ്റാറൻറുകൾക്കും ഈ തീരുമാനം ബാധകമാകുകയില്ല. മാളുകളിലുള്ളവക്ക് ഹോം ഡെലിവറി മാത്രമേ പാടുള്ളൂവെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ആരോഗ്യപ്രവർത്തകർക്ക് ദുബായിയുടെ ആദരം
ദുബായ്: കൊവിഡ് പ്രതിസന്ധിയെ പ്രതിരോധിക്കാൻ മുൻനിരയിൽ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് ആദരവുമായി യുഎഇ. ദുബായ് ആരോഗ്യ വകുപ്പിന് കീഴിലുള്ള മെഡിക്കൽ പ്രൊഫഷണലുകൾക്ക് 10 വർഷത്തെ ഗോൾഡൻ വിസ നൽകുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു. വിവിധ വിഭാഗങ്ങളിൽ വൈദഗ്ധ്യമുള്ള 212 ഡോക്ടർമാർക്കാണ് ഗോൾഡൻ വിസ നൽകുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |